ടൊവിനോ തോമസ്-അന്ന ബെന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ ഇന്ന് തിയേറ്ററിലെത്തിയിരിക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ ആദ്യമായാണ് അന്ന ബെന്‍ നായികയാകുന്നത്. അന്നയുടെ ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മിച്ചത് ആഷിഖ് അബുവായിരുന്നു.
ആഷിഖ് അബുവിനോട് നേരത്തെ ചാന്‍സ് ചോദിച്ചിരുന്ന ഒരാളായിരുന്നു താനെന്നും അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറയുകയാണ് അന്ന ബെന്‍. നാരദന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു താരം.
‘ കുമ്പളങ്ങിയുടെ പ്രൊഡ്യൂസര്‍ ആഷിഖേട്ടനായിരുന്നു. അന്ന് മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. ആ സമയത്ത് തന്നെ ആഷിഖേട്ടന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
എപ്പോഴെങ്കിലും എനിക്ക് പറ്റുന്ന വേഷം വരുകയാണെങ്കില്‍ പറയണേ എന്ന് പറഞ്ഞിരുന്നു. ഓഡിഷന് തയ്യാറാണെന്നായിരുന്നു പറഞ്ഞത്. ഞാന്‍ മനസില്‍ വെച്ചോളാമെന്നായിരുന്നു അന്ന് ആഷിഖേട്ടന്‍ പറഞ്ഞത്’, അന്ന ബെന്‍ പറയുന്നു.
നാരദന്റെ സെറ്റില്‍ വെച്ചാണ് ടൊവിനോയെ ആദ്യമായി പരിചയപ്പെടുന്നതെന്നും ഉണ്ണിച്ചേട്ടനുമായി അച്ഛന് നേരത്തെ പരിചയമുണ്ടായിരുന്നെന്നും അന്ന പറയുന്നു.
അതുപോലെ കുമ്പളങ്ങിയില്‍ വര്‍ക്ക് ചെയ്ത നിരവധി പേര്‍ നാരദനിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുമ്പളങ്ങിയിലേക്ക് തിരിച്ചുപോയതുപോലെയാണ് തനിക്ക് തോന്നിയതെന്നും അന്ന ബെന്‍ പറഞ്ഞു.
നാരദന്റെ കഥ തന്നെയാണ് തന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും അന്ന ബെന്‍ പറഞ്ഞു.