എണ്‍പതുകളുടെ തുടക്കത്തില്‍ ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് അഞ്ജു പ്രഭാകര്‍. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ നായികയായി മാറാനും അഞ്ജുവിന് സാധിച്ചിരുന്നു. താഴ്വാരം, കൗരവര്‍, മിന്നാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അഞ്ജു മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് അഞ്ജു. പത്തുവർഷത്തോളം താൻ മാറി നിന്നെന്നും ആ സമയത്ത് അഭിനയരംഗത്തെ ബന്ധം അവസാനിച്ചെന്നും അഞ്ജു പറയുന്നു. പിന്നീട് കഥാപാത്രങ്ങൾ വന്നെങ്കിലും നല്ലൊരു വേഷത്തിലൂടെ തിരിച്ചു വരണമെന്നായിരുന്നു ആഗ്രഹമെന്നും ഉർവശിയും സീമയുമെല്ലാം എപ്പോൾ കണ്ടാലും സംസാരിക്കുമെന്നും അഞ്ജു പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അഞ്ജു.
‘പത്തുവർഷം മാറി നിന്നു. മകൻ അർജുൻ കുഞ്ഞായിരുന്നപ്പോൾ അവനെ നോക്കാനായി എടുത്ത തീരുമാനമായിരുന്നു അത്. ഈ കാലത്തിനിടെ അഭിനയ രംഗവുമായുള്ള എല്ലാ ബന്ധവും ഇല്ലാതായി.
മോൻ വലുതായ ശേഷം അഭിനയത്തിലേക്ക് തിരികെ വരാമെന്ന് കരുതി. അതിനിടയിൽ അവസരങ്ങൾ വന്നിരുന്നു. പക്ഷേ, തിരിച്ചു വരുന്നത് നല്ലൊരു കഥാപാത്രത്തിലൂടെയാവണമെന്ന ആഗ്രഹത്തിൽ ഞാൻ കാത്തിരുന്നു. ആ പ്രതീക്ഷ വെറുതെയായില്ല. തമിഴ് സിനിമയിലും സീരിയലുകളിലും മികച്ച വേഷങ്ങൾ കിട്ടി. സീരിയലിലൂടെ മലയാളത്തിലേക്കും തിരിച്ചുവരാനായി.
തുടക്കകാലത്തുതന്നെ മികച്ച വേഷങ്ങൾ ചെയ്യാനായത് വലിയ ഭാഗ്യമായി കരുതുന്നു. വലിയ നടന്മാർക്കും സംവിധായകർക്കുമൊപ്പം വർക്ക് ചെയ്യാൻ പറ്റി. അന്ന് കൂടെ അഭിനയിച്ചവരെല്ലാം എന്നേക്കാൾ മൂത്തവരായിരുന്നു.
ഉർവശി ചേച്ചിയും സീമ ആന്റിയുമൊക്കെ എവിടെ കണ്ടാലും സംസാരിക്കും. എല്ലാവരെയും ഇഷ്ടമാണ്. മലയാള സിനിമാരംഗം എന്തുകൊണ്ടും എനിക്കിണങ്ങിയതായിരുന്നു. ഇവിടേക്ക് തിരിച്ചുവരാൻ കൊതിയുണ്ട്,’അഞ്ജു പറയുന്നു.
Content Highlight: Actress Anju About Malayalam Cinema