ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായ നടിയാണ് അഞ്ജു. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് അഞ്ജു.
മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചാണ് ടൈഗര്‍ പ്രഭാകര്‍ തന്നെ വിവാഹം കഴിച്ചതെന്നും മുന്‍പ് മൂന്ന് വിവാഹം കഴിച്ചിരുന്ന നടന്‍, ഭാര്യയും കുട്ടികളുമുണ്ടെന്ന് മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുക ആയിരുന്നെന്നും അഞ്ജു പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് അഭിനയം മതിയായി തുടങ്ങി. അപ്പോഴാണ് ഫാമിലിയായി സെറ്റിലാവാമെന്ന് തീരുമാനിച്ചത്. അദ്ദേഹം വയസില്‍ എന്നേക്കാള്‍ മൂത്ത ആളാണ്. എന്റെ അച്ഛനേക്കാള്‍ വയസുണ്ട്. അച്ഛനേക്കാള്‍ മൂത്തയാളാണെന്ന് പറഞ്ഞാണ് എല്ലാവരും എന്നെ പിന്തിരിപ്പിക്കാന്‍ നോക്കിയത്.
എനിക്ക് അന്ന് പതിനേഴ് വയസ് ആയിട്ടേയുള്ളൂ. വേറെ ആളെ കിട്ടില്ലേയെന്ന് പലരും ചോദിച്ചു. ഞങ്ങള്‍ കല്യാണം പോലും കഴിച്ചിട്ടില്ല. ഒരു ഒന്നരവര്‍ഷം അദ്ദേഹത്തിന്റെ കൂടെ നിന്നു. കുഞ്ഞ് പിറന്ന് മൂന്ന് മാസമായപ്പോഴാണ് അദ്ദേഹത്തിന് മറ്റൊരു ബന്ധമുണ്ടായത്. ഞാനറിഞ്ഞപ്പോഴേക്കും അത് വലിയ പ്രശ്‌നമായി.
അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണെന്ന് വിചാരിച്ചാണ് ഞാന്‍ കൂടെ നിന്നത്. ഇതെല്ലാം അറിഞ്ഞപ്പോള്‍ ഇനിയും കൂടെ നിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി പോന്നു. എനിക്ക് അപ്പോള്‍ 18 വയസ് ആയിട്ടേയുള്ളൂ. പതിനെട്ട് വയസുള്ള എന്നെ വെച്ചിട്ടാണ് അദ്ദേഹം വീണ്ടും വേറെയൊരു സ്ത്രീയുമായി ബന്ധം തുടര്‍ന്നത്.
ഞാന്‍ അയാളുടെ നാലാമത്തെ ഭാര്യയായിരുന്നു. അതൊന്നും അതിന് മുമ്പ് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് വേണ്ടി കന്നഡ പടത്തിന്റെ ഡേറ്റൊക്കെ വാങ്ങി തന്നു. നല്ല ജോളിയായിട്ട് സൗഹൃദത്തോടെയാണ് സംസാരിക്കാറുണ്ടായിരുന്നത്.
അദ്ദേഹത്തിന്റെ കൂടെ വരാറുള്ള അസോസിയേറ്റ് എപ്പോഴും അദ്ദേഹത്തെക്കുറിച്ച് എന്റെ അടുത്ത് വന്ന് പറയും. എന്നെ ഭയങ്കര ഇഷ്ടമാണെന്നൊക്കെ. അദ്ദേഹം എന്നെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നൊക്കെ എന്നോട് പറഞ്ഞു. വലിയ ഹീറോയിന്‍ ആവാനാണ് ഞാന്‍ ഇവിടെ വന്നത്, വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. പക്ഷെ ഇവര്‍ അദ്ദേഹത്തെക്കുറിച്ച് തന്നെ പറഞ്ഞു.
എനിക്ക് ഒരു മലയാളം പടം ശരിയായിട്ട് പോലും ഞാന്‍ അഭിനയിക്കാന്‍ പോയില്ല. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോഴാണ് എന്റെ പ്രായത്തിലും മക്കള്‍ അദ്ദേഹത്തിന് ഉണ്ടെന്നും നാല് വിവാഹം കഴിച്ചതാണെന്നൊക്കെ അറിയുന്നത്.
അയാളുടെ മക്കളെല്ലാം എന്നേക്കാള്‍ മൂത്തവരാണ്. കോളേജ് പഠിക്കുന്ന വലിയ മക്കളുണ്ട് എന്നൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ അപ്‌സറ്റായിരുന്നു. അപ്പോഴേക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കാരണം ഞാന്‍ ഗര്‍ഭിണിയായിരുന്നു. ഞാന്‍ ഡിസൈഡ് ചെയ്ത ലൈഫായതുകൊണ്ട് ഒറ്റക്ക് അനുഭവിക്കാമെന്ന് ഞാന്‍ വിചാരിച്ചു,” അഞ്ജു പറഞ്ഞു.
content highlight: actress anju about her life and bad experiences that she faced