ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് പാച്ചുവും അത്ഭുത വിളക്കും. ചിത്രത്തില്‍ നായികയായെത്തുന്നത് അഞ്ജന ജയപ്രകാശാണ്. ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഞ്ജന.
ഫഹദിന്റെ കൂടെ അഭിനയിച്ച ആദ്യ ദിവസങ്ങളില്‍ പേടിയുണ്ടായിരുന്നു എന്നും പിന്നെ അതൊക്കെ മാറിയെന്നും അഞ്ജന പറഞ്ഞു. ഷൂട്ട് ആരംഭിച്ച് കഴിഞ്ഞാല്‍ ഫഹദ് കഥാപാത്രമായി മാറുമെന്നും പോപ്പര്‍സ്‌റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘ആദ്യ ദിവസത്തെ ഷൂട്ടിന്റെ സമയത്ത് എന്തായാലും പേടിയുണ്ടായിരുന്നു. കാരണം എല്ലാവരും പുള്ളിയെ നോക്കത്തൊള്ളോ നമ്മളെ നോക്കില്ലേ എന്ന തോന്നലായിരുന്നു. പുള്ളി ഭയങ്കര പെര്‍ഫോമറാണല്ലോ. ഷൂട്ട് തുടങ്ങി കഴിയുമ്പോള്‍ പിന്നെ പുള്ളി കഥാപാത്രമായി മാറും. അവിടെ പിന്നെ ഫഹദ് ഫാസിലും സൂപ്പര്‍ സ്റ്റാറുമൊന്നുമില്ല. ഈ സിനിമയിലാണെങ്കില്‍ പുള്ളി പാച്ചുവായി മാറും.
പിന്നെ നമുക്കും കുറച്ച് എളുപ്പമാകും. നമ്മള്‍ കുറേക്കൂടി കംഫര്‍ട്ടബിളാകും. അഭിനയിക്കുമ്പോള്‍ നമ്മളും അദ്ദേഹത്തിന്റെ ലെവലിലേക്ക് മാറണം. ഒരുപാട് നാളായല്ലോ കോമഡി സിനിമകള്‍ പുള്ളി ചെയ്തിട്ട്. ഈ സിനിമയില്‍ ഒരുപാട് അങ്ങനെയുള്ള ഡയലോഗുകളുണ്ട്. തിരക്കഥയില്‍ ഇല്ലാത്ത ഡയലോഗൊക്കെ അദ്ദേഹം കയ്യില്‍ നിന്നിട്ട് പറയും. അതൊക്കെ രസമാണ്. പുള്ളിയുടെ കൂടെ അഭിനയിക്കുമ്പോള്‍ അലേര്‍ട്ടായിരിക്കണം,’ അഞ്ജന ജയപ്രകാശ് പറഞ്ഞു.
അഖില്‍ സത്യന്‍ തന്നെയാണ് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. മുകേഷ്, ഇന്നസെന്റ്, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 28ന് പാച്ചുവും അത്ഭുത വിളക്കും തിയേറ്ററുകളിലെത്തും.
content highlight: actress anjana jayaprakash about fahad fasil