ഉയരക്കുറവ് കാരണം ഏറെ ബുദ്ധിമുട്ടുകള്‍ താന്‍ അനുഭവിച്ചിരുന്നെന്നും പിന്നെ സ്വയം അതിനെ മറികടക്കാനുള്ള ചില മാര്‍ഗങ്ങള്‍ കണ്ടെത്തുകയായിരുന്നെന്നും നടി അനിഖ സുരേന്ദ്രന്‍.
5.2 ആണ് തന്റെ ഉയരമെന്നും പലപ്പോഴും ഇതിന്റെ പേരില്‍ തനിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടെന്നും താരം പറയുന്നു. സ്വന്തം ഉയരത്തെ കുറിച്ച് എപ്പോഴെങ്കിലും ആശങ്ക തോന്നിയിരുന്നോ എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു അനിഖയുടെ മറുപടി.
‘ഞാന്‍ 5.2 ഫീറ്റാണ്, എനിക്കും ഇന്‍സെക്യുര്‍ ഫീലിംഗ്സ് ഉണ്ടായിരുന്നു. പിന്നെ ഞാന്‍ ഉയരക്കുറവിന് ചില ഗുണങ്ങളുണ്ടെന്ന് മനസ്സിലാക്കി.
ഫോട്ടോ എടുക്കുമ്പോള്‍ മുന്‍പില്‍ നില്‍ക്കാം. ആണുങ്ങളുടെ ചില വസ്ത്രങ്ങളെടുത്ത് ധരിക്കാം. ഉയരക്കുറവിനെ അംഗീകരിക്കാന്‍ മാത്രമേ പറ്റുകയുള്ളു, അല്ലാതെ ഇതില്‍ വേറൊന്നും ചെയ്യാനാകില്ല,’ വീഡിയോയില്‍ അനിഖ പറയുന്നു.
സോഷ്യല്‍മീഡിയ വഴി ആരാധകരുമായി നടത്തിയ സംഭാഷണത്തിനെടെ തന്റെ ഒരു കടുത്ത ആരാധകന്‍ കാരണം പേടിച്ചുപോയ നിമിഷങ്ങളെ കുറിച്ചും അനിഖ തുറന്നുപറഞ്ഞിരുന്നു.
‘നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും നിങ്ങളെ കല്യാണം കഴിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നായിരുന്നു’ ഒരാളുടെ ചോദ്യം.
എന്നാല്‍ യഥാര്‍ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നാണ് അനിഖ മറുപടിയായി പറഞ്ഞത്. ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ വിവാഹ അഭ്യര്‍ത്ഥനയെന്നും ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും താരം പറയുന്നു.
മലയാളത്തില്‍ ബാലതാരമായി എത്തി തമിഴകത്തും ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അനിഖ സുരേന്ദ്രന്‍. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. നിരന്തരം സോഷ്യല്‍മീഡിയ വഴി ആരാധകരുമായി സംവദിക്കുന്ന താരമാണ് അനിഖ.
വിശ്വാസമാണ് അനിഖയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ജോണി ജോണി യെസ് അപ്പ ആണ് അവസാനം അഭിനയിച്ച മലയാള സിനിമ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Actress Anikha Surendran Talks About Her Height