ബാലതാരമായി മലയാളത്തിലേക്ക് വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനിഘ സുരേന്ദ്രന്‍. മലയാളം, തമിഴ് എന്നീ ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന താരമിപ്പോള്‍ ഓ മൈ ഡാര്‍ലിങ് എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
ദുല്‍ഖര്‍ സല്‍മാനെയാണോ വിജയ് ദേവരകൊണ്ടെയെ ആണോ കൂടുതല്‍ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. രണ്ടുപേരെയും തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ കൂടുതല്‍ ഇഷ്ടം വിജയ്‌യെ ആണെന്നും അനിഘ പറഞ്ഞു. അതിന്റെ കാരണവും താരം വ്യക്തമാക്കിയിരുന്നു.
വിജയ് ദേവരകൊണ്ടയെ താന്‍ കാണുകയോ അദ്ദേഹത്തിനോട് ഒരു തരത്തിലുള്ള പരിചയമോ ഇല്ലെന്നും അതുകൊണ്ട് തന്നെ വിജയ്‌യുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അനിഘ പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് അനിഘ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വിജയ്‌യോ ദുല്‍ഖറോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും. എനിക്ക് ചോദ്യം ഒന്ന് മാറ്റി തരാമോ. എനിക്ക് തോന്നുന്നു വിജയ് ദേവരകൊണ്ടയാണെന്ന്. കാരണം ഞാന്‍ ഇതുവരെ പുള്ളിയുടെ കൂടെ അഭിനയിക്കുകയോ പുള്ളിയെ കാണുകയോ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തെ ചൂസ് ചെയ്യുന്നു,’ അനിഘ പറഞ്ഞു.
മമ്മൂട്ടിയുടെ മകളായി അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് അനിഘ. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും അഭിമുഖത്തില്‍ താരം പങ്കുവെച്ചു.
‘സെറ്റിലൊക്കെ ഇരിക്കുന്ന സമയത്ത് ഞാന്‍ അത്ര ആഴത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയോ പ്ലാന്‍ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്ത സമയത്ത് ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. ആ സമയത്തെ സംസാരങ്ങളൊക്കെ ഭയങ്കര വിയേര്‍ഡായിരിക്കും. അങ്ങനെയുള്ള കാര്യങ്ങളൊന്നും അന്ന് സംസാരിച്ചിട്ടില്ല,’ അനിഘ പറഞ്ഞു.
content highlight: actress anikha surendran about dulquer salman and vijay devrakonda