ബാലതാരമായി മലയാളത്തിലേക്ക് വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനിഘ സുരേന്ദ്രന്‍. മലയാളം, തമിഴ് എന്നീ ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന താരമിപ്പോള്‍ ഓ മൈ ഡാര്‍ലിങ് എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
താന്‍ ആദ്യമായി അഭിനയിച്ച സിനിമ ഛോട്ടാ മുംബൈയാണെന്ന് പറയുകയാണ് അനിഘ. മോഹന്‍ലാലിന്റെ മകളായിട്ടാണ് താരം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ടെയില്‍ എന്‍ഡില്‍ ഭാവനയേയും മോഹന്‍ലാലിനെയും കാണിക്കുമ്പോള്‍ ഒക്കത്തിരിക്കുന്ന കുട്ടി താനാണെന്ന് അനിഘ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.
‘ഛോട്ടാ മുംബൈ സിനിമയിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. അന്ന് എനിക്ക് ഒന്നര വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിനിമയുടെ ടെയില്‍ എന്‍ഡില്‍ ഭാവനയുടെ ഒക്കത്തിരിക്കുന്ന കുട്ടി ഞാനാണ്. ചുരുണ്ട മുടിയുള്ള തടിച്ച ഒരു ഗുണ്ടുമണിയായി അവരുടെ കയ്യില്‍ ഞാന്‍ ഇരിക്കുന്നുണ്ടായിരുന്നു,’ അനിഘ പറഞ്ഞു.
‘ഓ മൈ ഡാര്‍ലിങ് സിനിമയുടെ വീഡിയോസിന് താഴെ വരുന്ന കമന്റ്‌സ് ഒന്നും ഞാന്‍ ഇതുവരെ നോക്കിയിട്ടില്ല. പക്ഷെ എല്ലാവരും എന്നോട് അതിനെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. തൂക്ക് ദുരൈയുടെ മകള്‍ ഇങ്ങനെയായോ, എന്താ ഇങ്ങനെ എന്നൊക്കെ ചോദിച്ച് നിരവധി തമിഴ് കമന്റുകള്‍ വന്നിട്ടുണ്ട്. വിശ്വാസത്തിലെ അജിത്തിന്റെ കഥാപാത്രത്തിന്റെ പേരാണ് തൂക്ക് ദുരൈ,’ അനിഘ പറഞ്ഞു.
content highlight: actress anikha surendran about chotah mubai