Advertisement
Entertainment news
ദുല്‍ഖറിനെ ഇപ്പോഴും അങ്കിള്‍ എന്നാണ് വിളിക്കുന്നത്, എന്നെ ഒരു ചെറിയ കുട്ടിയെ പോലെയാണ് നോക്കുക: അനിഘ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 23, 03:03 am
Thursday, 23rd February 2023, 8:33 am

ല്‍ഖര്‍ സല്‍മാനെ ഇപ്പോഴും ദുല്‍ഖര്‍ അങ്കിള്‍ എന്ന് തന്നെയാണ് വിളിക്കാറുളളതെന്ന് നടി അനിഘ സുരേഷ്. കിങ് ഓഫ് കൊത്തയില്‍ താന്‍ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നുണ്ടന്നും താരം പറഞ്ഞു.

തന്നെ ചെറിയ കുട്ടിയെ പോലെയാണ് നോക്കുകയെന്നും പണ്ട് തനിക്ക് കുറേ മുടിയുണ്ടായിരുന്നുവെന്നും അതിനേക്കുറിച്ച് ചോദിക്കാറുണ്ടെന്നും അനിഘ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ദുല്‍ഖറിനെ ഇപ്പോഴും ദുല്‍ഖര്‍ അങ്കിള്‍ എന്ന് തന്നെയാണ് വിളിക്കാറുള്ളത്. അദ്ദേഹം ഭയങ്കര ചില്‍ പേഴ്‌സണാണ്. കിങ് ഓഫ് കൊത്തയില്‍ എനിക്ക് ഒരു റോള്‍ ഉണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ആദ്യമായിട്ട് അഭിനയിക്കുന്നത് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലാണ്.

എന്നെ ഒരു ചെറിയ കുട്ടിയെ പോലെയാണ് നോക്കുക. ഭയങ്കര കെയറിങ്ങാണ് അദ്ദേഹം. കൊത്തയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പണ്ടത്തെ ഓരോ അനുഭവങ്ങള്‍ പറഞ്ഞ് തരുമായിരുന്നു. നീലാകാശം പച്ചക്കടല്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് അദ്ദേഹം സിനിമയിലേക്ക് വരുന്നതെയുള്ളു. ഇന്ന് അദ്ദേഹം സൗത്ത് ഇന്ത്യയിലെ സ്റ്റാറാണ്.

അന്ന് എനിക്ക് കുറേ മുടിയുണ്ടായിരുന്നു. കുറേ മുടിയുള്ളത് വെട്ടി കളഞ്ഞതിനെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. നല്ലൊരു മനുഷ്യനാണ് അദ്ദേഹം,” അനിഘ പറഞ്ഞു.

അനിഘയുടെ ഏറ്റവും പുതിയ ചിത്രമാണ് ഓ മൈ ഡാര്‍സിങ്ങ്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മെല്‍വിന്‍ ജി ബാബു, മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

contemnt highlight: actress anigha about dulquer salmaan