Entertainment
നിങ്ങളുടെ പ്രിവിലേജ് പൊക്കിക്കാണിച്ചു നടക്കാനുള്ള സമയമല്ല ഇത്; കൊവിഡ് കാലത്തെ താരങ്ങളുടെ വെക്കേഷന്‍ ഫോട്ടോകള്‍ക്കെതിരെ ശ്രുതി ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 20, 11:54 am
Tuesday, 20th April 2021, 5:24 pm

കൊവിഡ് കാലത്തും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന ഒരു കാര്യം സെലിബ്രിറ്റികളുടെ അവധിക്കാല യാത്രകളും അതിന്റെ ചിത്രങ്ങളുമായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങളാണ് വിദേശ രാജ്യങ്ങളിലടക്കം പോയി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

ലോകം മുഴുവന്‍ വലിയ ദുരിതത്തിലൂടെ കടന്നുപോകുന്ന സമയത്ത് ഇത്തരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് അത്ര ശരിയായ കാര്യമായി തോന്നുന്നില്ലെന്ന് പറയുകയാണ് നടിയും ഗായികയുമായ ശ്രുതി ഹാസന്‍. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി.

‘ഒരു ‘സ്വിമ്മിംഗ് പൂളില്‍ മാസ്‌കില്ലാതെ പോകാനുള്ള സമയമാണിതെന്ന്’ എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല. എല്ലാവര്‍ക്കും ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമാണിത്, ചിലര്‍ക്ക് അതികഠിനമായ നിലയിലാണ് കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്.

അതുകൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രിവിലേജിന് നന്ദിയുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അല്ലാതെ മറ്റുള്ളവരുടെ മുന്‍പില്‍ പ്രിവിലേജ് എടുത്തു വീശി കാണിക്കുകയല്ല വേണ്ടത്. ഇതാണ് എനിക്ക് തോന്നുന്നത്.’ ശ്രുതി പറഞ്ഞു.

ലൈവ് സംഗീത പരിപാടികള്‍ നടത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. അച്ഛന്‍ കമല്‍ ഹാസനുവേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും നടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress and Singer Shruthi Haasan against celebrities posting holiday pics online  ath this Covid time