പീരിയഡ്‌സിന്റെ സമയത്ത് തനിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയില്ലെന്നും അതുകൊണ്ട് തന്നെ സൂപ്പര്‍ ശരണ്യയുടെ ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അനശ്വര രാജന്‍ പറഞ്ഞു. അന്ന് തന്നെ പരിചരിച്ചത് മമിതയാണെന്നും അനശ്വര . തനിക്ക് ഒട്ടും വയ്യത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും താരം പറഞ്ഞു.
താന്‍ പഠിച്ചത് ഗേള്‍സ് സ്‌കൂളിലാണെന്നും ഇത്തരത്തില്‍ വയ്യാതെ വരുമ്പോള്‍ ഇതൊക്കെ എല്ലാവര്‍ക്കും വരുന്നതല്ലേ എന്നാണ് അവിടുത്തെ അധ്യാപകര്‍ തന്നോട് ചോദിച്ചതെന്നും അനശ്വര പറഞ്ഞു. താന്‍ പീരിയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മുഴുവന്‍ അറിയുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പീരിയഡ്‌സിന്റെ സമയത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത ഒരാളാണ് ഞാന്‍. സൂപ്പര്‍ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഞാന്‍ കാരണം ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് ഒട്ടു പറ്റുന്നില്ലായിരുന്നു.
ഞാന്‍ പഠിച്ചത് ഗേള്‍സ് സ്‌കൂളിലായിരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും ഉണ്ടാകുന്ന വേദനയല്ലേ എന്ന് അവിടുത്തെ അധ്യാപകര്‍ ചോദിക്കാറുണ്ട്. അവര്‍ക്ക് അറിയുമോ എന്ന് എനിക്കറിയില്ല എല്ലാവര്‍ക്കും വരുന്ന വേദന ഒരുപോലെയായിരിക്കില്ല. എന്റെ ഫ്രണ്ടിന് പീരിയഡ്‌സായാല്‍ അവള്‍ക്ക് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും,’ അനശ്വര രാജന്‍ പറഞ്ഞു.
നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസമാണ് അനശ്വരയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. മമിത, അര്‍ജുന്‍ അശോകന്‍, ഹക്കിം ഷാ, മിയ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതിഷ്, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
content highlight: actress anaswara rajan about periods pain