|

ജാക്കിവെപ്പ് എന്തോ തമാശപോലെയാണ് ആളുകള്‍ ഡീല്‍ ചെയ്യുന്നത്, അതൊരു ലൈംഗിക അതിക്രമമാണ്: അനാര്‍ക്കലി മരക്കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആനന്ദം സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമാണ് അനാര്‍ക്കലി മരക്കാര്‍. ജാക്കിവെപ്പ് കോമഡിയല്ല എന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായ അനാര്‍ക്കലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ എന്ന സിനിമയില്‍ പോലും ജാക്കിവെപ്പിനെ തമാശയാക്കികൊണ്ടുള്ള ഡയലോഗുകള്‍ ഉണ്ടായിരുന്നല്ലോയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് അനാര്‍ക്കലി മരക്കാര്‍.

ജാക്കിവെക്കുന്നതിനെ തമാശയായിട്ടാണ് ആളുകള്‍ കാണുന്നതെന്നും അതൊരു ലൈംഗിക അതിക്രമണാണെന്ന് ആരും തിരിച്ചറിയുന്നില്ലെന്നും അനാര്‍ക്കലി പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

” ജാക്കി വെപ്പ് ജോക്കല്ലയെന്നത് ഒരു ക്യാമ്പെയ്‌നായിരുന്നു. ഡബ്ല്യൂ.സി.ഡിയുമായി ചേര്‍ന്ന് നടത്തിയതാണ്. ജാക്കിവെപ്പ് എന്നതിനെ എന്തോ തമാശപോലെയാണ് ആളുകള്‍ കാണുന്നത്.

ഞാന്‍ ജാക്കിവെക്കാറുണ്ടെന്ന് വലിയ അച്ചീവ്‌മെന്റ് പോലെയാണ് ചിലര്‍ പറയുന്നത്. ഇപ്പോള്‍ ഞാന്‍ ജാക്കിവെക്കാറില്ല, കാരണം ഇപ്പോള്‍ എനിക്ക് ക്ഷാമമില്ലയെന്നൊക്കെ പറഞ്ഞവരുണ്ടല്ലോ. അത് ലൈംഗിക അതിക്രമമാണെന്ന് ആളുകള്‍ക്ക് മനസിലാവുന്നില്ല.

ഒരാള്‍ അങ്ങനെ പറയുന്നത് പോട്ടെ ആളുകള്‍ അതിനെ ആഘോഷിക്കുന്നതാണ് പ്രശ്‌നം. പണ്ട് ജാക്കിവെച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഇപ്പോള്‍ റിഗ്രറ്റ് ചെയ്യുകയാണ് വേണ്ടത്. അതിലൊക്കെ എന്തെങ്കിലും മാറ്റം വരുമെന്നാണ് കരുതുന്നത്.

നമ്മുടെ ലൈഫ് കാണിക്കാനുള്ള ഒരു മീഡിയമാണല്ലോ സോഷ്യല്‍ മീഡിയ. ഞാന്‍ എക്‌സ്‌പോസ് ചെയ്യുന്ന ഫോട്ടോഷൂട്ട് തന്നെ ഒരു മൂവ്‌മെന്റായിട്ടാണ് കാണുന്നത്.

സെക്‌സി ഫോട്ടോസ് ഇടാന്‍ പണ്ടെല്ലാവര്‍ക്കും മടിയായിരുന്നല്ലോ. ഇപ്പോള്‍ അങ്ങനെയല്ല. അതില്‍ ഒരു ഇന്‍സ്പിരേഷന്‍ ആവാന്‍ കഴിഞ്ഞതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്.

ഇത്തരം ഫോട്ടോസ് ആരും ഷെയര്‍ ചെയ്യാന്‍ തയ്യാറാകാത്ത സമയത്ത് പോലും ഞാന്‍ എക്‌സ്‌പോസ് ചെയ്യുന്ന ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത് ഭയങ്കരമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരും മൈന്‍ഡ് ചെയ്യാറില്ല.,” അനാര്‍ക്കലി മരക്കാര്‍ പറഞ്ഞു.

ബി.32 മുതല്‍ 44 വരെയാണ് അനാര്‍ക്കലിയുടെ പുതിയ ചിത്രം. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

content highlight: actress anarkali marakkar about social media

Latest Stories