തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി അനാര്‍ക്കലി മരക്കാര്‍. വിഷമം വരുമ്പോള്‍ താന്‍ ആദ്യം പറയുക പാര്‍ട്ണറോടാണെന്നും അദ്ദേഹം വലിയ മോട്ടിവേഷനൊക്കെ നല്‍കി തന്നെ ഓക്കെ ആക്കാറുണ്ടെന്നും താരം പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് പ്രേമിക്കണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടെയൊന്നും തന്നെ പ്രേമിക്കാനോ പ്രൊപ്പോസ് ചെയ്യാനോ ആരുമില്ലായിരുന്നെന്നും അനാര്‍ക്കലി പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”വിഷമം വരുമ്പോമ്പോള്‍ ഞാന്‍ പോയി സംസാരിക്കാറുള്ളത് എന്റെ കാമുകനോടാണ്. അവനോട് ഞാന്‍ ഇങ്ങനെ ഓരോ വിഷമങ്ങള്‍ പറയും. അവന്‍ നന്നായി സമാധാനിപ്പിക്കും, വലിയ മോട്ടിവേഷനൊക്കെ തരും. കംഫേര്‍ട്ട് ചെയ്യാനായിട്ട് എപ്പോഴും കൂടെയുണ്ട്. കുറേ വര്‍ഷമായിട്ടുള്ള റിലേഷന്‍ഷിപ്പാണ്.
എന്റെ പ്രേമമൊക്കെ ഭയങ്കര കോമഡിയായിരുന്നു. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് പ്രേമിക്കണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. കൂടെ പഠിക്കുന്ന ആളെ പ്രേമിക്കണമെന്നത് എന്റെ ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷെ അവിടെയൊന്നും എന്നെ പ്രേമിക്കുന്ന ആരുമില്ല. അതിന്റെ ഒരു സങ്കടമുണ്ട് എനിക്ക്.
എനിക്ക് പലരോടും ക്രഷ് തോന്നിയിരുന്നു. പക്ഷെ പറയാനൊരു സ്‌പേസില്ലായിരുന്നു. സ്‌കൂളില്‍ ഞാന്‍ ഭയങ്കര ഇന്‍വിസിബിള്‍ ആയിട്ടുള്ള ആളായിരുന്നു. മര്യാദക്ക് ഡ്രസ് ഒന്നും ചെയ്യാതെ കൂതറയായിട്ടായിരുന്നു ഞാന്‍ നടന്നത്.
ആളുകള്‍ക്ക് പ്രേമിക്കാന്‍ പറ്റിയ മുഖമല്ലായിരുന്നു എനിക്ക് എന്ന് തോന്നിയിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല. പണ്ട് എന്നെ ആരും വന്ന് പ്രൊപ്പോസ് ഒന്നും ചെയ്തിട്ടില്ലായിരുന്നു. അതില്‍ എനിക്ക് ഭയങ്കര സങ്കടമുണ്ടായിരുന്നു.
എനിക്ക് മാത്രം പ്രേമമില്ലെന്ന് കരുതി ഞാന്‍ ക്യാമ്പിന് പോയപ്പോള്‍ ഒരാളെ പ്രേമിച്ചു. വെറുതെ പ്രേമിച്ചതാണ്. എനിക്ക് അവനോട് പ്രേമം തോന്നിയിട്ടില്ലായിരുന്നു. ആരെങ്കിലും വേണ്ടെ, എന്തുകൊണ്ടാണ് എനിക്ക് മാത്രമൊരു ലവ് സ്‌റ്റോറിയില്ലാത്തത് എന്ന് വിചാരിച്ചാണ് പ്രേമിച്ചത്. പിന്നെ ഒരു മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അയാളുമായിട്ട് ബ്രേക്ക് അപ് ആയി. കോളേജ് ഒക്കെ ആയപ്പോഴാണ് പ്രേമത്തില്‍ ഇമോഷണലി ഇന്‍വെസ്റ്റഡായത്,” അനാര്‍ക്കലി പറഞ്ഞു.
content highlight: actress anarkali marakkar about her love affairs