Entertainment news
ആ നടനെ ഭയങ്കര ഇഷ്ടമായിരുന്നു, അദ്ദേഹം കല്യാണം കഴിച്ചപ്പോള്‍ വലിയ സങ്കടമായിപ്പോയി: അനാര്‍ക്കലി മരക്കാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 23, 10:10 am
Sunday, 23rd April 2023, 3:40 pm

ആസിഫ് അലിയായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് എന്ന് നടി അനാര്‍ക്കലി മരക്കാര്‍. സോള്‍ട്ട് ആന്‍ പെപ്പര്‍ കണ്ടതിന് ശേഷമാണ് ആസിഫിന്റെ ഫാനായതെന്നും അദ്ദേഹം വിവാഹം കഴിച്ചപ്പോള്‍ വലിയ സങ്കടമായി പോയെന്നും അനാര്‍ക്കലി പറഞ്ഞു.

ഇക്കാര്യം ആസിഫ് അലിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അനാര്‍ക്കലി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സുലേഖ മന്‍സിലില്‍ ഞാന്‍ ഒട്ടും ടെന്‍ഷനില്ലാതെയാണ് അഭിനയിച്ചത്. എന്നെ സംബന്ധിച്ച് അതില്‍ ഞാന്‍ നന്നായി അഭിനയിച്ചു എന്നാണ് എന്റെ ഫീല്‍. ആസിഫ് ഇക്കയുടെ കൂടെ മന്ദാരത്തില്‍ അഭിനയിച്ചപ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ടേക്ക് പോയിട്ടുള്ളത്.

അതല്ലാതെ ഉയരെ എന്ന സിനിമയിലാണ് ഏറ്റവും കൂടുതല്‍ ടേക്ക് പോയിട്ടുള്ളത്. പാര്‍വതി ആസിഡ് അറ്റാക്ക് നേരിട്ട് ബെഡില്‍ ഇരിക്കുന്ന സമയത്ത് ഞാന്‍ പോയി സമാധാനിപ്പിക്കുന്ന സീനുണ്ട്. അതൊരു വലിയ ഡയലോഗാണ്. അത് ഞാന്‍ ഒരുപാട് തവണ തെറ്റിച്ചു.

അവസാനം ആ ഷൂട്ട് അവിടെ നിര്‍ത്തിവെച്ച് വേറെ ഒരു ദിവസം വീണ്ടും എടുത്തു. അപ്പോള്‍ ഞാന്‍ ശരിയാക്കി. അതിന് മുമ്പേ ആസിഫ് ഇക്ക എന്റെ സെലിബ്രിറ്റി ക്രഷായിരുന്നു.

എന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് പൃഥ്വിരാജായിരുന്നു. സ്വപ്‌നക്കൂട് കണ്ടിട്ട് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഭയങ്കര ഇഷ്ടം എന്ന് പറഞ്ഞാല്‍ ഞാനും ചേച്ചിയും വലിയ ഫാന്‍സ് ആയിരുന്നു.

അങ്ങനെ കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് ആസിഫ് ഇക്ക വരുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പറൊക്കെ കണ്ട് ഭയങ്കര ഇഷ്ടമായി. പിന്നെ രാജു ഏട്ടനെക്കാള്‍ ഇഷ്ടം ആസിഫ് ഇക്കയെ ആയിരുന്നു. പക്ഷെ ആസിഫ് ഇക്ക കല്യാണം കഴിച്ചപ്പോഴേക്കും വലിയ സങ്കടമായി പോയി.

ഞാന്‍ ഇത് അദ്ദേഹത്തോട് നേരില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഭയങ്കര ഫാനായിരുന്നെന്നും ഇക്ക കല്യാണം കഴിച്ചപ്പോള്‍ ഭയങ്കര സങ്കടമായിപ്പോയെന്നും,” അനാര്‍ക്കലി പറഞ്ഞു.

content highlight: actress anarkali marakkar about asif ali