| Saturday, 6th March 2021, 10:54 am

പെട്രോള്‍ വില 92 ലേക്ക്, ഹിമാലയം ട്രിപ്പ് ഒഴിവാക്കി വീട്ടിലേക്ക് മടങ്ങുന്നുവെന്ന് യുവനടി; കേന്ദ്രത്തെ വിമര്‍ശിച്ച് ആരാധകരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് അമേയ മാത്യു. റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലും നടി അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അമേയ പോസ്റ്റ് ചെയ്ത ഫോട്ടോയും കാപ്ഷനുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഹിമാലയത്തിലേക്ക് ട്രിപ്പ് പോവാന്‍ റെഡിയാവുമ്പോഴാണ് സര്‍ക്കാര്‍ പെട്രോള്‍ വില 92 ആക്കുന്നതെന്നും അതോടെ ഹിമാലയത്തിലേക്ക് പോവാതെ വീട്ടിലേക്ക് പോവാമെന്ന് തീരുമാനിക്കുന്നുവെന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരിക്കുന്നത്.

ട്രിപ്പിന് റെഡിയായി ബൈക്കിന് സമീപം നില്‍ക്കുന്ന ഫോട്ടോകളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

പെട്രോള്‍ വില കൂട്ടിയ കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് പലരുടെയും കമന്റുകള്‍. ഒന്ന് റേഷന്‍ കട വരെയെങ്കിലും പോവാന്‍ കഴിയുമോയെന്നും, കുടുംബം പെരുവഴിയില്‍ എത്തുമെന്ന് ഉറപ്പാണെന്നും കമന്റുകളില്‍ കാണാം.

സൈക്കിള്‍ എടുത്ത് പോവാം അതാവും ഇനി നല്ലതെന്നും കമന്റുകളുണ്ട്. തന്റെ വിശേഷങ്ങളെല്ലാം അമേയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

നടി പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്ക് മികച്ച ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് തടി കുറച്ചതിനെക്കുറിച്ചും അതുവഴി തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചും അമേയ നേരത്തേ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Ameya Mathew cancel her trip to himalaya beacuse of the petrol price

Latest Stories

We use cookies to give you the best possible experience. Learn more