ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത ഒരു സീനിനെക്കുറിച്ച് പറയുകയാണ് അമല പോള്‍. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ റീടേക്ക് എടുക്കാറില്ലെന്നും അതിന് വേണ്ടി പുലര്‍ച്ചക്ക് എഴുന്നേറ്റ് താന്‍ ഡയലോഗ് പഠിക്കാറുണ്ടെന്നും അമല പറഞ്ഞു.
വിശ്രമിക്കാതെ സീന്‍ ഭംഗിയാക്കാന്‍ വേണ്ടി അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് കാണുമ്പോള്‍ തനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ റീടേക്കിന് ഞാന്‍ പോവില്ല. സ്‌കൂളിലെ എന്‍ഡ്രെന്‍സിന് പോലും ഞാന്‍ ഇത്രയും പഠിച്ചിട്ടുണ്ടാവില്ല. എനിക്ക് ഡയലോഗ് എല്ലാം പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയും. പക്ഷെ അപ്പുറത്ത് മമ്മൂക്ക ആയത് കൊണ്ട് ഞാന്‍ ഇരുന്ന് പഠിക്കുകയായിരുന്നു. പുലര്‍ച്ചയൊക്കെ എഴുന്നേറ്റാണ് അതിന് വേണ്ടി പഠിച്ചത്.
ഒരു ഓര്‍ഗാനിക് ഫ്ളോയില്‍ പോകുന്ന നടനാണ് മമ്മൂക്ക. അദ്ദേഹം ഡയലോഗ് പറയുന്നത് പലപ്പോഴും ഓക്കെയാണ്. പക്ഷെ അദ്ദേഹം അതില്‍ തൃപ്തനാവാറില്ല. കണ്ട് നില്‍ക്കുന്ന ഞങ്ങള്‍ സാറ്റിസ്ഫൈഡാണ്. ഞാനാണ് അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്നത്. എനിക്ക് കാണാന്‍ പറ്റും അത്രയും എഫേര്‍ട്ട് എടുത്താണ് അദ്ദേഹം ചെയ്യുന്നതെന്ന്.
റെസ്റ്റ് ഇല്ലാതെ അദ്ദേഹം ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് അത് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കും. പക്ഷെ അദ്ദേഹത്തിന്റെ കംപ്ലീറ്റ് എഫേര്‍ട്ട് കൊണ്ടുവന്നാണ് ഒരു സീന്‍ ഓക്കെ ആക്കുക. മമ്മൂക്ക ചെയ്ത ഒരു സീനില്‍ അദ്ദേഹം ചെയ്യുന്നത് കണ്ടിട്ട് ഞങ്ങളെല്ലാവരും കയ്യടിച്ചു. സാധാരണ ഡയറക്ടര്‍ കയ്യടിക്കുമ്പോഴാണ് നമ്മള്‍ കയ്യടിക്കുക.
ഇത് അദ്ദേഹം അഭിനയിച്ച് കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും കയ്യടിച്ചു. കയ്യടിക്കാനായി ഡയറക്ടര്‍ കട്ട് വിളിക്കുന്നതും നോക്കിയാണ് ഞാന്‍ കാത്ത് നിന്നത്. അവിടെയാണ് മമ്മൂക്കയുടെ മാജിക്. മമ്മൂക്ക എനിക്ക് ടീച്ചറെ പോലെയാണ്. അദ്ദേഹത്തോട് ഞാന്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കും,” അമല പോള്‍ പറഞ്ഞു.
content highlight: actress amala paul about mammootty