| Friday, 31st March 2023, 12:18 pm

വയറില്‍ പിടിച്ചൊരു ഫോട്ടോ ഇട്ടാല്‍ ഗര്‍ഭിണിയാണോയെന്ന് ചോദിക്കും, ഞാന്‍ അഞ്ച്, ആറ് പ്രസവം കഴിഞ്ഞ് ഇരിക്കുകയാണെന്ന് വരെ പറഞ്ഞു: ആലിസ് ക്രിസ്റ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് ഫോളോവേഴ്‌സുള്ള നടിയും യൂട്യൂബറുമാണ് ആലിസ് ക്രിസ്റ്റി. തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും വീഡിയോകളെക്കുറിച്ചും പറയുകയാണ് താരമിപ്പോള്‍.

നെഗറ്റീവ് കമന്റ്‌സ് കാണുമ്പോള്‍ തനിക്ക് വിഷമം തോന്നാറില്ലെങ്കിലും അമ്മയെ അതെല്ലാം വേദനിപ്പിക്കാറുണ്ടെന്ന് ആലിസ് പറഞ്ഞു.

യൂട്യൂബില്‍ തന്റെ ഡിവോഴ്‌സ് കഴിഞ്ഞു, പ്രസവം കഴിഞ്ഞു തുടങ്ങി നിരവധി വീഡിയോകള്‍ വരാറുണ്ടെന്നും കാണുമ്പോള്‍ അമ്മ വിളിച്ച് തന്നെയാണ് ചീത്ത പറയാറുള്ളതെന്നും ആലിസ് ക്രിസ്റ്റി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആലിസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നെഗറ്റീവ് കമന്റ്‌സ് കേള്‍ക്കുമ്പോള്‍ എനിക്ക് വിഷമം തോന്നാറില്ല. എന്റെ അമ്മക്ക് ഭയങ്കര വിഷമമാണ്. നമ്മള്‍ പോട്ടെയെന്ന് വിചാരിച്ചാലും അമ്മമാര്‍ക്ക് സഹിക്കില്ലല്ലോ. അവര്‍ക്ക് നമ്മള്‍ പറയുന്നത് ഒന്നും മനസിലാവില്ല.

യൂട്യൂബില്‍ നിന്നെക്കുറിച്ച് അത് പറയുന്നു ഇത് പറയുന്നു. നീ ഡിവോഴ്‌സ് ആയെന്ന് കേള്‍ക്കുന്നു എന്നൊക്കെയാണ് അമ്മ പറയുക. യൂട്യൂബില്‍ അത്തരം ന്യൂസുകള്‍ വന്നിരുന്നു. എന്റെ ഡിവോഴ്‌സ് കഴിഞ്ഞുവെന്നും ഞാന്‍ അഞ്ച്, ആറ് പ്രസവം കഴിഞ്ഞ് ഇരിക്കുകയാണെന്ന് വരെ വാര്‍ത്ത വന്നു.

എല്ലാവരും എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് അമ്മ എപ്പോഴും ചോദിക്കുക. ചില സമയത്ത് ഇതൊക്കെ കാണുമ്പോള്‍ എന്നെ വിളിച്ച് അമ്മ ദേഷ്യപ്പെടും.

പ്രസവത്തെക്കുറിച്ച് വന്ന വീഡിയോയാണ് ഏറ്റവും കോമഡിയായി തോന്നിയത്. കുറേ വട്ടം പ്രസവത്തിനെക്കുറിച്ച് യൂട്യൂബില്‍ വീഡിയോ വന്നു. ഞാന്‍ ഏതോ ഒരു ഫോട്ടോ ഇട്ടപ്പോള്‍ അതില്‍ കയ്യ് അറിയാതെ വയറ്റില്‍ വെച്ച് പോയി. പിറ്റേദിവസം രാവിലെ വന്നത് ആലിസ് പ്രഗ്നന്റാണെന്ന വാര്‍ത്തയാണ്. നിറവയറുമായുള്ള ഫോട്ടോ ഷെയര്‍ ചെയ്തു എന്നൊക്കെയാണ് യൂട്യൂബില്‍ കണ്ടത്. അതൊക്കെ കേട്ട് ഞാന്‍ കുറേ ചിരിച്ചിട്ടുണ്ട്.

നെഗറ്റീവ് പറയുന്നതൊന്നും എന്നെ ഇതുവരെ വിഷമിപ്പിച്ചിട്ടില്ല. കാരണം അവര്‍ തന്നെ വെറുതെ എന്നെ പ്രൊമോട്ട് ചെയ്യുകയാണല്ലോ. അതുകൊണ്ട് തന്നെ അതില്‍ ഒരു വിഷമവും തോന്നിയിട്ടില്ല,” ആലിസ് ക്രിസ്റ്റി പറഞ്ഞു.

content highlight: actress alice christy about negative comments

We use cookies to give you the best possible experience. Learn more