Entertainment news
നിങ്ങള്‍ക്കും ഉണ്ടോ ആ മൂന്നാം ജീവിതം; ഫേക്ക് ലോകത്തിന്റെ മനശാസ്ത്രം പറഞ്ഞ് 'തേര്‍ഡ് ലൈഫ്' ശ്രദ്ദേയമാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 21, 05:29 pm
Monday, 21st December 2020, 10:59 pm

കൊച്ചി: സോഷ്യല്‍ മീഡിയയുടെ കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. സാധാരണ ജീവിതവും സോഷ്യല്‍ മീഡിയ ലോകത്തെ ജീവിതവും പലപ്പോഴും രണ്ടാവാറുണ്ട്. എന്നാല്‍ ഇത് കൂടാതെ മൂന്നാമത്തെ ജീവിതം ജീവിക്കുന്നവരും നമ്മള്‍ക്കിടയില്‍ ഉണ്ട്.

ഇത്തരം മൂന്നാം ജീവിതത്തിന്റെ മനശാസ്ത്രം ചികയുകയാണ് ‘തേര്‍ഡ് ലൈഫ്’ എന്ന ഷോര്‍ട് ഫിലിം. നവാഗതനായ കെ. ജെ. അനന്തന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം യുവതാരങ്ങളായ ആന്റണി വര്‍ഗീസും മിഥുന്‍ രമേഷും ചേര്‍ന്നാണ് പുറത്തിറക്കിയിരിക്കുന്നത്.

ഐശ്വര്യ സുരേഷ്, തമിഴ് സീരിയല്‍ നടനായ നിയാസ്. ജെ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ഷോര്‍ട് ഫിലിമിന് പുറകിലുള്ളത്. റെഡ് വിന്‍ഡോ ക്രിയേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് എട്ട് മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്.

ഛായാഗ്രഹണം ജിയോ യേശുദാസന്‍. എഡിറ്റിങ് അനുരാജ് ആനയടി. സൌണ്ട് ഡിസൈന്‍ അര്‍ജുന്‍ വി ദേവ്. ഡിസൈന്‍ ബൈജു ബാലകൃഷ്ണന്‍. പശ്ചാത്തല സംഗീതം അനു ബി ഐവര്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Actress Aiswarya Suresh Niyas K J Anandhan Malayalam short film is notable Do you have that third life