യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വളര്‍ത്തുന്നതെന്ന് പറഞ്ഞ അന്ന ബെന്നിന് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി. ഇതേക്കുറിച്ചുള്ള അന്ന ബെന്നിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ കമന്റ് ചെയ്തു കൊണ്ട് ഐശ്വര്യ ലക്ഷ്മി എത്തുകയായിരുന്നു.
നീ എത്രയോ സുന്ദരിയാണ്. ഞാന്‍ നിന്നെ എപ്പോഴും നോക്കിയിരിക്കാറുണ്ട്. അക്കാര്യം ഇപ്പോള്‍ പരസ്യമാക്കുകയാണ്, എന്ന രസകരമായ മറുപടിയുമായാണ് ഐശ്വര്യ ലക്ഷ്മി നല്‍കിയത്.
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് അന്ന ബെന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുണ്ടാക്കുന്ന കമ്പനികളെ കുറിച്ചും മേക്കപ്പിനെ കുറിച്ചും സംസാരിച്ചത്.
View this post on Instagram
ഇതൊക്കെ തിരിച്ചറിയാനും നമ്മള്‍ ഓരോരുത്തരും വ്യത്യസ്തരാണെന്ന് മനസ്സിലാക്കി സ്വയം അംഗീകരിക്കാനും സാധിച്ചതാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ തനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യമെന്നും അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു
മേക്കപ്പിനോട് ഇഷ്ടവും വെറുപ്പും തോന്നിയിട്ടുണ്ട്. മേക്കപ്പിട്ടാല്‍ ശരീരത്തില്‍ എനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങളെ മറയക്കാനോ അല്ലെങ്കില്‍ അത് ശരിയാക്കിയെടുക്കാനോ സാധിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അങ്ങനെ എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല മേക്കപ്പ്. സ്വയം അംഗീകരിക്കാനും നമ്മള്‍ എന്താണോ അതിനെ ആഘോഷിക്കാനുള്ളതുമാണ് മേക്കപ്പെന്നും അന്ന കുറിപ്പില്‍ പറയുന്നു.
തന്റെ കുറിപ്പ് വായിക്കുന്ന ആരെങ്കിലും സമാനമായ പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് പറയാനുള്ളതെന്നും അന്ന ബെന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Aiswarya Lekshmi supports Anna Ben