|

നാഷണല്‍ അവാര്‍ഡ് വിന്നറായിട്ടും രണ്ട് സിനിമകളില്‍ നിന്നും ഒന്ന് ചൂസ് ചെയ്യാനുള്ള അവസരം സുരഭി ചേച്ചിക്ക് കിട്ടിയിട്ടില്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയുടെയും ഐശ്വര്യയുടേയും സുരഭിയുടേയുമൊക്കെ അസാധ്യ പെര്‍ഫോമന്‍സാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മുത്തമ്മ എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്.

സുരഭി ചെയ്ത കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. സുരഭിക്കല്ലാതെ മറ്റാര്‍ക്കും ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്നും നാഷണല്‍ അവാര്‍ഡ് വിന്നറായിട്ടും സിനിമയില്‍ വന്നപ്പോഴുള്ള അതേ കഷ്ട്പാടുകള്‍ ഇപ്പോഴും സുരഭി അനുഭവിക്കുന്നുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

”സുരഭി ചേച്ചി ഒരുപാട് കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത്. അതുപോലെ തന്നെ കഷ്ടപ്പെട്ടാണ് ചേച്ചി ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നറാണ് ചേച്ചി, എന്നാലും ചേച്ചിയുടെ അടുത്ത് സംസാരിച്ചതില്‍ നിന്നും എനിക്ക് മനസിലായത് ചേച്ചിക്ക് ഇതുവരെ രണ്ട് സിനിമയില്‍ ഒരെണ്ണം ചൂസ് ചെയ്യാമെന്ന അവസരം കിട്ടിയിട്ടില്ല. എന്നിട്ടും കിട്ടുന്ന ഓരോ കഥാപാത്രങ്ങളും അത്രയും എഫേര്‍ട്ട് എടുത്തിട്ടാണ് ചേച്ചി ചെയ്യുന്നത്.

ഞങ്ങളുടെ സിനിമയില്‍ ചേച്ചി ചെയ്ത കഥാപാത്രം വേറെ ഒരാള്‍ക്കും ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ചേച്ചിയുടെ സംഭാവനയുണ്ട്. ഉദാഹരണത്തിന് അതില്‍ ചേച്ചി പറയുന്ന ഭാഷ സ്‌ക്രിപ്റ്റില്‍ അച്ചടി ഭാഷയാണ് എഴുതിയത്.

80വയസുള്ള കഥാപാത്രമായിട്ടാണ് ആദ്യം അത് എഴുതിയിരുന്നത്. ആ കഥാപാത്രത്തെ ഒരു ഫോമേഷനിലേക്ക് കൊണ്ടുവന്നത് സുരഭി ചേച്ചിയാണ്. പിന്നെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനും അതില്‍ വലിയ പങ്കുണ്ട്. പിന്നെ മേക്കപ്പ് ചെയ്തതിലും വലിയ കാര്യമുണ്ട്. വയനാട്ടില്‍ ഉള്ളവരെ വിളിച്ച് ചേച്ചി സംസാരിച്ചിട്ടുണ്ട്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content hihghlight: actress aiswarya lekshmi about surabhi lakshmi

Video Stories