| Monday, 6th February 2023, 8:19 am

ഉണ്ണികൃഷ്ണന്‍ സാര്‍ വഴക്ക് പറഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഇമോഷണലായി കരഞ്ഞു, അന്ന് എന്നെ സമാധാനിപ്പിച്ചത് മമ്മൂക്കയാണ്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്യാനായി താന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. ക്രിസ്റ്റഫറിന്റെ സംവിധായകന്‍ ബ.ഉണ്ണികൃഷ്ണന്‍ തന്നെ വഴക്ക് പറഞ്ഞിരുന്നുവെന്നും താന്‍ പെട്ടെന്ന് ഇമോഷമലായി പോയെന്നും ഐശ്വര്യ പറഞ്ഞു.

ആ സമയത്ത് മമ്മൂട്ടിയാണ് തന്നെ ആശ്വസിപ്പിച്ചതെന്നും താരം പറഞ്ഞു. സിനിമയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് മമ്മൂട്ടിയുമൊത്ത് ഭക്ഷണം കഴിക്കുന്ന ഒരു സീനുണ്ടായിരുന്നുവെന്നും പിന്നീട് തനിക്ക് ആ സീന്‍ ഷൂട്ട് ചെയ്യാനായി ഭയങ്കര ആഗ്രഹമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ക്രിസ്റ്റഫറിന്റെ പ്രസ്മീറ്റില്‍ വെച്ചാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യാനായിട്ട് ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. ഉണ്ണി സാറുമായിട്ട് ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഒരു സീനുണ്ട്. നമ്മള്‍ ഭക്ഷണം കഴിക്കുന്ന സീന്‍. ആ സീനുമായിട്ടുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എനിക്ക് അത് ഷൂട്ട് ചെയ്യാനായിട്ട് ഭയങ്കര ആഗ്രഹമായിരുന്നു.

നല്ല ഓമനത്തമുള്ള സീനായിരുന്നു. വളരെ കുഞ്ഞി റോളാണ്. എന്നാലും അത് ചെയ്യാനായിട്ട് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് പേടി ഒന്നും തോന്നിയിട്ടില്ല. ശരിക്കും മമ്മൂക്ക ചക്കരയാണ്.

ഉണ്ണികൃഷ്ണന്‍ സാര്‍ എന്നെ സെറ്റില്‍ വെച്ച് വഴക്ക് പറഞ്ഞ ഒരു സംഭവമുണ്ടായിരുന്നു. അന്ന് എന്നെ സമാധാനിപ്പിച്ചത് മമ്മൂക്കയാണ്. അന്ന് ഭയങ്കര കരച്ചിലായിരുന്നു. കണ്ണില്‍ നിന്ന് വെള്ളം വന്നോണ്ടേ ഇരിക്കുകയായിരുന്നു. ഞാന്‍ പെട്ടെന്ന് ഭയങ്കര ഇമോഷണലായിപോയി.

ദുബായില്‍ വെച്ചുള്ള ക്രിസ്റ്റഫറിന്റെ പ്രസ്മീറ്റില്‍ വെച്ച് എന്നെ ഐശ്വര്യ റായ് എന്നാണ് മമ്മൂക്ക വിളിച്ചത്. പിന്നെ ആ പേര് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പെട്ടെന്ന് ഓര്‍മ വരുക ഐശ്വര്യ റായ് എന്നാണല്ലോ. അദ്ദേഹത്തിന് അങ്ങനെ മാറി പോകുന്നതാണ്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content highlight: actress aiswarya lekshmi about mammootty

Latest Stories

We use cookies to give you the best possible experience. Learn more