ജയം രവി സാര്‍ സെറ്റില്‍ ഫുള്‍ അലമ്പാണ്, ഷൂട്ട് തുടങ്ങി കഴിഞ്ഞാല്‍ നമുക്ക് പൊന്നിയിന്‍ സെല്‍വന്‍ എന്ന കഥാപാത്രത്തെ മാത്രമേ കാണാന്‍ പറ്റുകയുള്ളു:ഐശ്വര്യ ലക്ഷ്മി
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലി. പൂങ്കുഴലി എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് ഐശ്വര്യ കൈകാര്യം ചെയ്തത്.
പൊന്നിയില്‍ സെല്‍വന്റെ ഷൂട്ടിങ്ങ് അനുഭവത്തില്‍ മറക്കാനാകാത്ത ചില നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ഐശ്വര്യ. മൈല്‍സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പൊന്നിയില്‍ സെല്‍വനെക്കുറിച്ച് പറഞ്ഞത്.
മുഴുവന്‍ സമയവും താന്‍ തൃഷയെ നോക്കി ഇരിക്കുകയായിരുന്നെന്നും ജയം രവിയാണ് സെറ്റിവല്‍ തമാശ കൂടുതല്‍ കാണിക്കാറുള്ളതെന്നും ഐശ്വര്യ പറഞ്ഞു.
ഷൂട്ടിന്റെ സമയം ആകുമ്പോള്‍ പോയി ചെയ്യും. വലിയ വെയ്റ്റ് ഉള്ള സാധനം തലയില്‍ വെച്ചിട്ട് കൂളായാണ് ഇരിക്കുക. ഞാന്‍ മൈഗ്രേന്‍ പേഷ്യന്റാണ്. മുല്ലപ്പൂ അടുത്ത് കൂടെ പോയാല്‍ എനിക്ക് തലവേദന വരും. മാം ഒരു പരാതിയും പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല.
അതുപോലെ വിക്രം സാര്‍ ഭയങ്കര ഡെഡിക്കേറ്റഡാണ്. കാര്‍ത്തി സാറിന് എല്ലാവരുടേയും ഡയലോഗ്‌സ് അറിയാം. അദ്ദേഹത്തിന് ആ സിനിമ മൊത്തം കാണാപാഠമാണ്. ജയം രവി സാര്‍ ബാക് ബെഞ്ചിലെ കുട്ടികളെ പോലെ ഫുള്‍ അലമ്പായിരിക്കും. മണി സാറിനെ കാണുമ്പോള്‍ മാത്രം നല്ല കുട്ടിയായി മറുപടി പറയും.
സാര്‍ പോയാല്‍ തിരിഞ്ഞ് നിന്ന് കാര്‍ത്തി എന്താ പറഞ്ഞിട്ട് പോയതെന്ന് ചോദിക്കും. എന്നാല്‍ അഭിനയിക്കുമ്പോള്‍ അതൊന്നും നമ്മള്‍ കാണില്ല. ഷൂട്ട് തുടങ്ങി കഴിഞ്ഞാല്‍ നമുക്ക് പൊന്നിയിന്‍ സെല്‍വന്‍ എന്ന കഥാപാത്രത്തെ മാത്രമേ കാണാന്‍ പറ്റുകയുള്ളു,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
content highlight: actress aiswarya lekshmi about jayam ravi