പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നം ചിത്രത്തില്‍ പൂങ്കുഴലി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് ഐശ്വര്യലക്ഷ്മി.
അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രത്തെ മികച്ച രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ കരിയറില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് പൂങ്കുഴലിയുടേതെന്ന് വിവിധ വേദികളില്‍ ഐശ്വര്യ പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തെ മികച്ചതാക്കാന്‍ വലിയ ശ്രമവും താരം നടത്തിയിരുന്നു.
മണിരത്‌നത്തെപ്പോലുള്ള ഒരു സംവിധായകനൊപ്പം അദ്ദേഹത്തിന്റെ ഒരു സ്വപ്‌നചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ നേട്ടമാണ്. അത്തരത്തില്‍ കിട്ടിയ അവസരത്തെ പരാമവധി മികച്ചതാക്കാന്‍ ഐശ്വര്യ ശ്രമിച്ചിട്ടുണ്ട്.
സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിക്കുമ്പോഴും എം.ബി.ബി.എസ് കരിയര്‍ ഉപേക്ഷിച്ച് സിനിമ തെരഞ്ഞെടുത്ത തന്റെ നിലപാടിനോട് ഇന്നും വീട്ടില്‍ എതിര്‍പ്പാണെന്ന് ഐശ്വര്യ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ആദ്യ ചിത്രത്തില്‍ നിന്നും പൊന്നിയിന്‍ സെല്‍വനിലെ പൂങ്കഴലിയില്‍ എത്തിനില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്നുള്ള എതിര്‍പ്പിന് എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഐശ്വര്യയിപ്പോള്‍.
സിനിമ കരിയറാക്കിയ തന്റെ തീരുമാനത്തെ ഇപ്പോഴും അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായിട്ടില്ലെന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറയുന്നത്. വീട്ടില്‍ നിന്നുള്ള എതിര്‍പ്പിന് വലിയ മാറ്റമൊന്നും ഇല്ലെന്നും അവരിപ്പോഴും അവരുടെ സ്റ്റാന്‍ഡില്‍ തന്നെയാണെന്നുമാണ് താരം പറയുന്നത്. അതേസമയം തന്റെ ഗ്രൗണ്ടിങ് എനര്‍ജി എന്ന് പറയുന്നത് വീട്ടുകാരാണെന്നും ഐശ്വര്യ പറയുന്നു.
നമ്മള്‍ മലമുകളില്‍ കയറി നില്‍ക്കുകയാണെന്ന് പറഞ്ഞാലും വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മക്കളെന്ന നിലയില്‍ നമുക്ക് വലിയ സന്തോഷമൊന്നും ഉണ്ടാകില്ലല്ലോ.
പൂങ്കുഴലിയ്ക്ക് ഒരുപാട് റിവ്യൂസ് വരുന്നുണ്ടെന്നും നല്ല അഭിപ്രായമാണെന്നുമൊക്കെ പറഞ്ഞ് വീട്ടിലേക്ക് വിളിക്കുമ്പോള്‍, വീട്ടിലേക്ക് വന്നിട്ട് ഇപ്പോള്‍ എത്രകാലമായി? പൂങ്കുഴലിയായിട്ട് എന്താണ് കാര്യമെന്നാണ് അവരുടെ ചോദ്യം. എനിക്കറിയില്ല അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന്.
ചില സമയത്തൊക്കെ ഞാന്‍ അടിയുണ്ടാക്കും ഇങ്ങനെ പറയുന്നത് ശരിയല്ല എന്നൊക്കെ പറഞ്ഞ്. പിന്നെ നമ്മുടെ ലൈഫില്‍ എന്താണ് പ്രധാനപ്പെട്ടത് എന്ന തിരിച്ചറിവ് കൂടിയാണ് ആ കോണ്‍വര്‍സേഷനില്‍ നിന്ന് എനിക്ക് കിട്ടുക. എന്നിരുന്നാലും പാരന്റ്‌സ് ആര്‍ എവരിതിങ് ഇന്‍ മൈ ലൈഫ്, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Actress Aiswarya Lekshmi about her parents comment after Ponniyin Selvan Release