തമിഴ്, മലയാളം തുടങ്ങി അനവധി സിനിമകളിലും സീരിയലുകളും അഭിനയിച്ച നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. തന്റെ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങളെക്കുറിച്ച് പറയുകയാണ് ഐശ്വര്യ.
കയ്യില്‍ പണമുള്ളപ്പോള്‍ കൂടെ നില്‍ക്കാന്‍ ഒരുപാട് സുഹൃത്തുക്കളുണ്ടാകുമെന്നും കാശ് കണ്ടിട്ട് കൂടെ വന്ന സുഹൃത്തുക്കള്‍ റിയലായിരിക്കില്ലെന്നും ഐശ്വര്യ പറഞ്ഞു. താന്‍ നല്ല സുഹൃത്തുക്കളാണെന്ന് കരുതിയവര്‍ വിട്ട് പോയിട്ടെയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു.
കൂടാതെ ഔട്ട് ഡോര്‍ ഷൂട്ടിന് പോകുമ്പോള്‍ ബോയ്ഫ്രണ്ടിനെയോ ബെസ്റ്റ് ഫ്രണ്ടിനെയോ അവിടെ പരിചയപ്പെടുത്തരുതെന്നും അവരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഐശ്വര്യ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”നമ്മുടെ കയ്യിലെ പണം കുറഞ്ഞാല്‍ പിന്നെ സുഹൃത്തുക്കളെ കാണില്ല. നിങ്ങളുടെ കയ്യില്‍ പണമുള്ളപ്പോള്‍ എല്ലാം നിങ്ങളെ തേടി വരും. എന്നാല്‍ കാശില്ലാത്ത നേരത്ത് നിങ്ങളുടെ അടുത്ത് ആരും നില്‍ക്കില്ല. അതുപോലെ നമ്മുടെ കാശ് കണ്ടിട്ട് വന്ന് ചേര്‍ന്ന സുഹൃത്തുക്കള്‍ റിയലാണെന്ന് വിചാരിക്കും. പക്ഷെ അവര്‍ ഒരിക്കലും റിയലായിരിക്കില്ല.
നമുക്ക് കരിയറും പണവുമുള്ളപ്പോള്‍ അവര്‍ കൂടെ നില്‍ക്കും. നമ്മുടെ കയ്യില്‍ പണമില്ലാത്ത സമയത്ത് അവരൊക്കെ എങ്ങോട്ട് ഓടിപോകുമെന്ന് അറിയില്ല. അതുപോലെ ഞാന്‍ നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് വിചാരിച്ച പലരും എന്നെ വിട്ട് പോയിട്ടെയുള്ളൂ. അതെനിക്ക് ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച് തന്നു.
കൂടാതെ നമ്മള്‍ ആരോടെങ്കിലും ബിസിനസ് ആരംഭിക്കുകയാണെന്ന് പറഞ്ഞാല്‍ തുടക്കത്തില്‍ എല്ലാവരും വരും. ഞാന്‍ നിങ്ങളുടെ ബിസിനസില്‍ ഇന്‍വസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് പലരും സമീപിക്കും. അടുത്ത കിരണ്‍ മസൂംദാറിനെയും ഇന്ദ്രാനോയിയെ പോലെയും നിങ്ങളെ ഉയര്‍ത്തുമെന്നൊക്കെ പറയും.
ഭയങ്കര ബില്‍ഡപ്പ് ഒക്കെ കൊടുക്കും എന്നാല്‍ കാര്യത്തോട് അടുക്കോമ്പോള്‍ ഒരു മണ്ണാങ്കട്ടയും ഉണ്ടാവില്ല. പറഞ്ഞ ആരെയും സഹായത്തിന് കാണില്ല. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ നമ്മള്‍ തന്നെ ചെയ്യണം. വേറെ ഒരു കാര്യം, ഔട്ട് ഡോര്‍ ഷൂട്ടിന് പോവുമ്പോള്‍ ചത്താലും ബോയ്ഫ്രണ്ടിനെയോ ബെസ്റ്റ് ഫ്രണ്ടിനെയോ പരിചയപ്പെടുത്തരുത്. രണ്ട് പേരും പരമനാറികളാണ്,” ഐശ്വര്യ ഭാസ്‌കരന്‍ പറഞ്ഞു.
content highlight: actress aiswarya bhaskaran about her life experience