| Tuesday, 24th August 2021, 3:53 pm

പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യ റായിയുടെ ചിത്രം പുറത്തായി; ഏറ്റെടുത്ത് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. വമ്പന്‍ താരനിരയിലൊരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ട് ആണെന്നാണ് വിശേഷിപ്പിക്കുന്നത്.

മധ്യപ്രദേശിലെ ഓര്‍ച്ഛയില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ലീക്കായ ഐശ്വര്യ റായിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ്. പിങ്ക് സില്‍ക്ക് സാരിയില്‍ ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്തായിരിക്കുന്നത്.

ചിത്രത്തില്‍ നന്ദിനി, മന്ദാകിനി ദേവി എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

കല്‍കി കൃഷ്ണമൂര്‍ത്തിയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, ശരജ് കുമാര്‍, ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, കാര്‍ത്തി, ജയം രവി, ശോഭിത ധുലിപാല, പ്രഭു, അശ്വിന്‍ കാകുമാമ തുടങ്ങി നിരവധി അഭിനേതാക്കള്‍ പൊന്നിയിന്‍ സെല്‍വനിലുണ്ടാകും.

സിനിമക്കായി വമ്പന്‍ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാനാണ്. രവി വര്‍മനാണ് ക്യാമറ ചെയ്യുന്നത്.

ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തില്‍ ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രമാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Aishwarya Rai Bachchan’s look from Ponniyin Selvan leaked

Latest Stories

We use cookies to give you the best possible experience. Learn more