കൊച്ചി: നിരവധി സിനിമാ ഓഡിഷനുകള്‍ക്ക് പോയിട്ടുണ്ടെന്നും ചിലയിടത്ത് നിന്ന് തന്നെ നിരസിച്ചിട്ടുണ്ടെന്നും തുറന്നുപറയുകയാണ് ഐശ്വര്യ ലക്ഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം.
‘ചില സിനിമകളുടെയൊക്കെ ഓഡിഷന് പോയി റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ അതിലെനിക്ക് വിഷമം തോന്നുമായിരുന്നു. പിന്നെ എനിക്ക് മനസ്സിലായി എന്നെ നിരസിച്ച സിനിമകള്‍ എന്നെ ആവശ്യമില്ലാത്തവയായിരുന്നു.
ഇപ്പോള്‍ ഒരു റോളില്‍ നിന്ന് എന്നെ നിരസിക്കുമ്പോള്‍ എനിക്ക് അറിയാം ഞാന്‍ ഇതിന് യോജിക്കുന്നയാളല്ല എന്ന്. എന്നാലും ഇപ്പോഴും ഓഡിഷന് പോവാറുണ്ട്.
മറ്റ് ഭാഷകളിലെ സിനിമകള്‍ക്ക് ഓഡിഷന്‍ ഇല്ലാതെ പറ്റില്ല. ധനുഷിനൊപ്പം അഭിനയിച്ച ജഗമേ തന്തിരമെല്ലാം ഓഡിഷനിലൂടെയാണ് എന്നിലേക്ക് വന്നു ചേര്‍ന്നത്’, ഐശ്വര്യ പറഞ്ഞു.
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി.
മായാനദിയ്ക്ക് ശേഷം വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ബ്രദേഴ്‌സ് ഡേ, വരത്തന്‍ എന്നീ ചിത്രങ്ങളില്‍ ഐശ്വര്യ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
ശേഷം തമിഴിലും ഐശ്വര്യ അഭിനയിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം ജഗമേ തന്തിരമാണ് ഐശ്വര്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Actress Aishwarya Lekshmi Talks About Rejection In Auditions