ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. പുതിയ ചിത്രമായ കുമാരിയില്‍ അതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി നാടന്‍ കഥാപാത്രമായാണ് താരം എത്തുന്നത്.
കുമാരി പോലെ ഒരു സിനിമക്കായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ഐശ്വര്യ. തനിക്ക് നാടന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നുവെന്നും അത് ബ്രേക്ക് ചെയ്യാനാണ് കുമാരി ചെയ്യുന്നതെന്നും പ്രസ്മീറ്റില്‍ ഐശ്വര്യ പറഞ്ഞു.
”കുമാരി പോലെ ഒരു പടത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്റെ ആദ്യത്തെ മൂന്ന് നാല് സിനിമകള്‍ കഴിഞ്ഞപ്പോഴേക്കും എല്ലാവരും പറയാന്‍ തുടങ്ങിയിരുന്നു ഐശ്വര്യക്ക് നാടന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന്. മോഡേണ്‍ കഥാപാത്രങ്ങള്‍ മാത്രമേ എനിക്ക് ചെയ്യാന്‍ അറിയുകയുള്ളുവെന്ന് പലരും പറഞ്ഞിരുന്നു.
ഒരു നടി എന്ന നിലയില്‍ അത് വലിയൊരു ചലഞ്ചായി എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ അത് ബ്രേക്ക് ചെയ്യണമെന്ന് ഞാന്‍ കരുതിയിരുന്നു. ആ സമയത്ത് നാടന്‍ കഥാപാത്രമാണോ മോഡേണ്‍ കഥാപാത്രമാണോയെന്നൊന്നും നോക്കിയല്ല സിനിമ ചെയ്തിരുന്നത്. നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ ചെയ്യണം എന്നു മാത്രമാണ് ഞാന്‍ ചിന്തിച്ചത്.
താല്‍പര്യമുള്ള റോള്‍ പോയി ചോദിച്ച് വാങ്ങാനുള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം ആ സമയത്ത് നമുക്ക് ഇല്ലായിരുന്നു. കിട്ടുന്ന റോള്‍ കഴിവിന്റെ പരമാവധി നന്നായി ചെയ്യുക എന്ന് മാത്രമാണ് ശ്രദ്ധിച്ചത്.
കുമാരി പോലെ ഒരു കഥാപാത്രം വരുകയാണെങ്കില്‍ നല്ല ടീമിനൊപ്പമാണെങ്കില്‍ എന്തായാലും ചെയ്യണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അങ്ങനെ ഒരു അവസരമാണ് കുമാരിയിലൂടെ എനിക്ക് കിട്ടിയത്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
content highlight: actress aishwarya lekshmi said that Many people said she does not know how to play rural characters