ഞാന്‍ ആണായിരുന്നുവെങ്കില്‍ ഷൈന്‍ ടോമിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമായിരുന്നു, നെറ്റ്ഫ്‌ളിക്‌സിലെ സീരിസിന് വേണ്ടിയാരുന്നു കുമാരി ആദ്യം എഴുതി തുടങ്ങിയത്: ഐശ്വര്യ ലക്ഷ്മി
Entertainment news
ഞാന്‍ ആണായിരുന്നുവെങ്കില്‍ ഷൈന്‍ ടോമിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമായിരുന്നു, നെറ്റ്ഫ്‌ളിക്‌സിലെ സീരിസിന് വേണ്ടിയാരുന്നു കുമാരി ആദ്യം എഴുതി തുടങ്ങിയത്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th October 2022, 8:55 pm

ഐശ്വര്യ ലക്ഷ്മി ലീഡ് റോള്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് കുമാരി. നിര്‍മല്‍ സഹദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒക്ടോബര്‍ 28നാണ് കുമാരി റിലീസ് ചെയ്യുന്നത്.

തനിക്ക് കുമാരി എന്ന കഥാപാത്രത്തേക്കാള്‍ ചെയ്യാന്‍ ഇഷ്ടമുണ്ടായിരുന്നത് ഷൈന്‍ ടോം ചാക്കോ ചെയ്ത കഥാപാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. നെറ്റ്ഫ്‌ളിക്‌സിലെ സീരിസിന് വേണ്ടിയായിരുന്നു ആദ്യം കുമാരി എന്ന ചിത്രം എഴുതി തുടങ്ങിയതെന്നും താരം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി കുമാരിയെക്കുറിച്ച് പറഞ്ഞത്.

”കുമാരി എന്ന കഥാപാത്രത്തെയല്ല എനിക്ക് ഇഷ്ടം കുമാരിയുടെ വേള്‍ഡാണ്. സിനിമയുടെ കഥയാണ് എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത്. സിനിമയിലെ ബാക്കി കഥാപാത്രങ്ങളാണ് എനിക്ക് കുമാരിയെക്കാള്‍ ഇഷ്ടമായത്.

 

ഷെന്‍ ടോമിന്റെ കഥാപാത്രമാണ് സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം. ഞാന്‍ ആണ്‍ ആയിരുന്നേല്‍ കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കുന്ന ആ സമയം തന്നെ എടുക്കുമായിരുന്നു. അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രം ഭയങ്കര രസമുള്ളതാണ്.

കുമാരി വലിയ എക്‌സൈറ്റ്‌മെന്റ് ഉള്ള കഥാപാത്രമായി എനിക്ക് തോന്നിയിട്ടില്ല. കുമാരി എന്ന കഥാപാത്രം ചെയ്യുന്നതില്‍ ഞാന്‍ ഹാപ്പിയാണ് കാരണം കുമാരിയുടെ യാത്രയാണ് സിനിമ. പക്ഷേ ബാക്കി കഥാപാത്രങ്ങളിലും ഞാന്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ഉണ്ട്. പല കാര്യങ്ങള്‍ക്കും കുമാരി സാക്ഷിയാണ് എന്നാലും എനിക്ക് മൊത്തം സിനിമയുടെ കഥയാണ് ഇഷ്ടം.

കുമാരിയുടെ ഐഡിയ നിര്‍മലിന് കൊടുക്കുന്നത് സുപ്രിയ മാം ആയിരുന്നു. നെറ്റ്ഫ്‌ളിക്‌സിലെ സീരിസിന് വേണ്ടി കേരള മിത്തോളജിയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു കഥയെഴുതാമോയെന്ന് മാം അദ്ദേഹത്തോട് ചോദിച്ചു. എഴുതി വന്നപ്പോള്‍ ഒരു ഫീച്ചര്‍ ഫിലിം ചെയ്യാവുന്ന രീതിയിലേക്ക് മാറി. ഫുള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ നിര്‍മല്‍ എന്നെ വിളിക്കുകയായിരുന്നു,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content highlight: actress aishwarya lekshmi said that Kumari originally wrote for the series on Netflix