| Wednesday, 26th October 2022, 9:17 pm

മമ്മൂക്ക ചക്കരയാണ് ഐ ലവ് ഹിം, കൂടെ അഭിനയിക്കാന്‍ വേണ്ടിയാണ് ആ സിനിമയിലെ വളരെ ചെറിയ റോള്‍ ചോദിച്ചു വാങ്ങിയത്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ക്രിസ്റ്റഫറില്‍ അഭിനയിച്ച അനുഭവത്തെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി. മമ്മൂട്ടി വളരെ സ്‌നേഹമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ടാണ് വളരെ ചെറിയ റോള്‍ ആയിട്ട് പോലും ക്രിസ്റ്റഫറില്‍ അഭിനയിച്ചതെന്ന് ഐശ്വര്യ പറഞ്ഞു.

ദുല്‍ഖറിന്റെ കൂടെയും താന്‍ പുതിയ സിനിമ ചെയ്‌തെന്നും വലിയൊരു താരത്തിന്റെ മകനാണെന്ന മനോഭാവം പോലും ദുല്‍ഖറിനില്ലെന്നും ജാംഗോ സ്‌പെയ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്യര്യ ലക്ഷ്മി പറഞ്ഞു.

”ലാലേട്ടന്റെ കൂടെയുള്ള സിനിമ ഞാന്‍ ചെയ്യണമെങ്കില്‍ ഡയറക്ടേര്‍സ് തന്നെ വിളിച്ച് തരേണ്ടി വരും. പക്ഷേ ഞാന്‍ മമ്മൂക്കയുടെ കൂടെ അടുത്ത് ക്രിസ്റ്റഫറില്‍ അഭിനയിച്ചു. ഐ ലവ് ഹിം. ഭയങ്കര ചക്കരയാണ്. ക്രിസ്റ്റഫര്‍ എന്ന മുവി ഞാന്‍ എടുക്കാനുള്ള കാരണം മമ്മൂക്കയുടെ കൂടെയുള്ള ഒരു സീനുണ്ടെന്ന് പറഞ്ഞത് കൊണ്ടാണ്.

എനിക്ക് ഓഫര്‍ ചെയ്ത റോള്‍ വേറെ ആയിരുന്നു. ആ റോള്‍ ഞാന്‍ ചെയ്താല്‍ നന്നാവില്ലെന്ന് അവരോട് പറഞ്ഞു. എനിക്ക് മമ്മൂക്കയുടെ കൂടെയുള്ള ഈ റോള്‍ എനിക്ക് തരാമോയെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ കൂടെയുള്ള റോള്‍ ഞാന്‍ ക്രിസ്റ്റഫറില്‍ ചോദിച്ച് വാങ്ങിയതാണ്. വളരെ ചെറിയ റോള്‍ ആണ് അത്. പക്ഷേ എനിക്ക് മമ്മൂക്കയുടെ കൂടെ ചെയ്യാന്‍ വേണ്ടി ഞാന്‍ ചോദിച്ചു വാങ്ങി.

എന്നിട്ട് ഞാന്‍ മമ്മൂക്കയോട് പഴയ കഥകളെല്ലാം ചോദിക്കാറുണ്ട്. അദ്ദേഹം തന്നെ പറയും പണ്ട് യു.എസില്‍ പോയി ഷൂട്ട് ചെയ്ത കഥകള്‍. വളരെ കുറച്ച് പൈസയായിട്ടാണ് പോകുക. അവിടെ മലയാളം ക്രൂ വളരെ കുറച്ചെ ഉണ്ടാകുള്ളു. അതുകൊണ്ട് എല്ലാ റോള്‍സും ഇവര്‍ തന്നെ ചെയ്യും.

അതായത് എ.ഡിയാകും മേക്കപ്പ് ആര്‍ട്ടിസ്റ്റാകും ഡയറക്ടറിന് വേണ്ട ഹെല്‍പ്പ് എല്ലാം ചെയ്യാം. എന്നിട്ട് സമയം ഉണ്ടെങ്കില്‍ പ്രോണ്‍സ് ബിരിയാണി ഉണ്ടാക്കും. ഇങ്ങനെയുള്ള ഒരുപാട് സ്റ്റോറീസ് ഉണ്ട്.

മൂന്നാമത്തെ സിനിമ ചെയ്തപ്പോഴാണ് ഇങ്ങനെ പലതും ചെയ്യേണ്ടി വന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ പറയുന്ന കഷ്ടപാടുകള്‍ ഒന്നും നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. അത് വെച്ച് നോക്കുമ്പോള്‍ നമ്മുടെ കഷ്ടപാട് ഒന്നുമല്ല.

അതുപോലെയാണ് ദുല്‍ഖറും മമ്മൂട്ടിയുടെ മകനാണെന്ന ഒരു വൈബ് പോലും അദ്ദേഹവും തരുന്നില്ല. സൂപ്പര്‍ സ്റ്റാര്‍സിന്റെ മക്കള്‍ ഇങ്ങനെയാണോ പെരുമാറുക എന്ന് തോന്നും. ഭയങ്കര കൂളാണ് ദുല്‍ഖര്‍,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content highlight: actress aishwarya lekshmi  asked for a very small role in that movie to act with mammootty

Latest Stories

We use cookies to give you the best possible experience. Learn more