ലൂക്ക സിനിമ ഇറങ്ങിയപ്പോള്‍ തനിക്കെതിരെയുണ്ടായ നെഗറ്റീവ് കമന്റുകളെക്കുറിച്ച് പറയുകയാണ് അഹാന കൃഷ്ണ. അടിയിലെ തന്റെ അഭിനയത്തെക്കുറിച്ച് വരുന്ന പോസീറ്റിവ് കമന്റ്‌സ് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ലൂക്കയിലെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ കമന്റ് ബോക്‌സില്‍ നിറയെ തന്നെക്കുറിച്ചുള്ള മോശം കമന്റുകളായിരുന്നെന്നും അഹാന പറഞ്ഞു.
മോശം കമന്റുകള്‍ പറയുന്നവര്‍ അത് കേള്‍ക്കേണ്ടി വരുന്ന വ്യക്തിയെക്കുറിച്ചോ അവരുടെ കുടുംബത്തെക്കുറിച്ചോ ചിന്തിക്കുന്നില്ലെന്നും അഹാന പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അടിയിലെ എന്റെ അഭിനയത്തെക്കുറിച്ച് വരുന്ന പോസിറ്റീവ് കമന്റ്‌സ് കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ഇന്ന് ഇപ്പോള്‍ ആളുകള്‍ എന്നെക്കുറിച്ച് നല്ലത് പറയുകയാണ്. ഒരു പാട്ടിന്റെ പുറത്ത് എന്നെക്കുറിച്ച് മോശം മാത്രം പറഞ്ഞ സാഹചര്യത്തിലൂടെയും ഞാന്‍ കടന്നു പോയിട്ടുണ്ട്.
ലൂക്കയിലെ ആ പാട്ട് ഇറങ്ങിയപ്പോള്‍ അതില്‍ ഏകദേശം ആയിരത്തി അഞ്ഞൂറ് കമന്റ്‌സോളമുണ്ടായിരുന്നു. അന്ന് ടൊവിനോയാണ് സ്റ്റാര്‍, പക്ഷെ കമന്റ് ബോക്‌സ് കണ്ടാല്‍ തോന്നും ഞാനാണ് സ്റ്റാറെന്ന്.
കാരണം അന്ന് കമന്റ്‌സ് ബോക്‌സ് മുഴുവന്‍ എന്നെക്കുറിച്ചായിരുന്നു. പക്ഷെ അതെല്ലാം തെറിയായിരുന്നു എന്നേയുള്ളൂ. അന്നൊക്കെ സ്വഭാവികമായും എനിക്ക് ഭയങ്കര വിഷമം ആയിട്ടുണ്ട്.
ഒന്ന് ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തത്. അതല്ലാതെ ഹേര്‍ട്ട് മെന്റാല്‍റ്റി എന്ന് പറയുന്ന ഒന്നുണ്ടല്ലോ. അതായത് പത്ത് പേര് ഒരു കാര്യം പറഞ്ഞാല്‍ ഒരു ഇരുപത് പേര്‍ക്ക് കൂടെ അത് പറയാനുള്ള ഒരു മെന്റാല്‍റ്റി ഉണ്ടാവുമല്ലോ.
എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമെന്തെന്നാല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് കേള്‍ക്കുന്ന വ്യക്തിയും അവരെ പോലെ ഒരു മനുഷ്യനാണെന്നതാണ്. അവരുടെ വീട്ടിലും അച്ഛനും അമ്മയും ഉണ്ട്. അവരെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതെല്ലാം കാണുന്നത് വിഷമം ആവും. പക്ഷെ അത് എല്ലാവരും ചിന്തിക്കണമെന്നില്ല. അടിയിലെ പാട്ടിന് വരുന്ന കമന്റ്‌സ് ഒക്കെ കാണുമ്പോള്‍ ഇപ്പോള്‍ എനിക്ക് സന്തോഷമുണ്ട്,” അഹാന പറഞ്ഞു.
content highlight: actress ahana krishna about social media comments