Entertainment news
അഹാന ഇങ്ങനെ ഒരു ആളാണെന്നു വിചാരിച്ചില്ലെന്ന് ഷൈന്‍ പറഞ്ഞു, എന്തൊരു ജഡ്ജ്‌മെന്റലാണ്: അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 14, 09:00 am
Friday, 14th April 2023, 2:30 pm

അടി സിനിമയുടെ സെറ്റില്‍ വെച്ച് ആദ്യമൊന്നും ഷൈന്‍ ടോം ചാക്കോ തന്നോട് സംസാരിക്കാറില്ലായിരുന്നുവെന്ന് നടി അഹാന കൃഷ്ണ. കുറച്ചു സമയമെടുത്താണ് സംസാരിച്ചു തുടങ്ങിയതെന്നും ഷൈന്‍ തന്നെക്കുറിച്ച് മനസിലാക്കിയത് വളരെ വ്യത്യസ്തമായിട്ടായിരുന്നെന്നും അഹാന പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ മുഴുവന്‍ സമയവും ചെലവഴിക്കുന്ന എപ്പോഴും പോസ്റ്റുകളിടുന്ന ആളാണ് താന്‍ എന്നാണ് ഷൈന്‍ വിചാരിച്ചതെന്നും അഹാന പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അടി സിനിമയില്‍ എന്റെ കോ ആക്ടര്‍ ഷൈന്‍ ടോം ചാക്കോയാണ്. അധികമൊന്നും ആദ്യം സംസാരിക്കാറില്ലായിരുന്നു. നമ്മള്‍ പതുക്കെ പതുക്കെ ആദ്യം സംസാരിച്ചു തുടങ്ങിയപ്പോള്‍ താന്‍ ഇങ്ങനെ ഒരാളാണ് എന്നല്ല ഞാന്‍ വിചാരിച്ചതെന്ന് പുള്ളി എന്റെ അടുത്ത് പറഞ്ഞു.

പിന്നെ എന്താണ് എന്നെക്കുറിച്ച് വിചാരിച്ചതെന്ന് ഞാന്‍ ചോദിച്ചു. പുള്ളി ഒന്നുമില്ലെന്ന് പറഞ്ഞു. ഫുള്‍ ടൈം ഇന്‍സ്റ്റഗ്രാം നോക്കി ഇരുന്ന്, വൈ ഫൈ എവിടെ എനിക്ക് പോസ്റ്റ് ഇടണം എന്ന് പറഞ്ഞു നടക്കുന്ന കുട്ടിയാണെന്ന് വിചാരിച്ചോയെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചു.

അതെ അങ്ങനെയാണ് വിചാരിച്ചതെന്ന് പുള്ളി പറഞ്ഞു. ആളുകള്‍ എന്തൊരു ജഡ്ജ്‌മെന്റലാണ്. എല്ലാവരും വിചാരിക്കുക നമ്മള്‍ ഭയങ്കര ഹാഷ് ബൂഷ് സെറ്റപ്പിലാണെന്നാണ്. ആളുകള്‍ അങ്ങനെ വിചാരിക്കുന്നതില്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും,” അഹാന പറഞ്ഞു.

അടിയാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫറര്‍ ഫിലിംസാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ മെയ്ല്‍ ലീഡായി എത്തിയത്. ഏപ്രില്‍ 14നാണ് അടി തിയേറ്ററുകളിലെത്തിയത്.

ഗീതിക എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത്. സജീവ് എന്നാണ് ഷൈനിന്റെ കഥാപാത്രത്തിന്റെ പേര്. ലില്ലി , അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് അടിയുടെ സംവിധായകന്‍.

content highlight: actress ahana krishna about shine tom chakko