കുട്ടികളെ അടിച്ചുവളര്‍ത്തണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി അഹാന കൃഷ്ണന്‍. കുട്ടികളെ അടിച്ചു വളര്‍ത്തണോ വേണ്ടയോ എന്നത് മാതാപിതാക്കളുടെ തീരുമാനം അനുസരിച്ചിരിക്കുമെന്നും തന്നെ അച്ഛനും അമ്മയും അടിച്ചാണ് വളര്‍ത്തിയതെന്നും അഹാന പറഞ്ഞു.
അച്ഛനും അമ്മയും നന്നായി വളര്‍ത്തിയതുകൊണ്ടാണ് താന്‍ നല്ല കുട്ടിയായതെന്നാണ് കരുതുന്നതെന്നും അഹാന പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കുട്ടികളെ അടിച്ചു വളര്‍ത്തണോ വേണ്ടയോ എന്നത് ഓരോ മാതാപിതാക്കളുടെയും തീരുമാനം അനുസരിച്ചിരിക്കും. എന്റെ അച്ഛനും അമ്മയും എന്നെ നന്നായി അടിച്ചാണ് വളര്‍ത്തിയിരിക്കുന്നത്.
ഞാന്‍ നന്നായി വളര്‍ത്തിയ ഒരു കുട്ടിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റുള്ളവരുടെ വീട്ടിലേക്ക് പോയാല്‍ കൊച്ചിലേ തൊട്ട് ഞാന്‍ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി കൊടുത്തിട്ടില്ല.
അച്ഛനും അമ്മയും എന്നെ നല്ല രീതിക്ക് വളര്‍ത്തിയതുകൊണ്ടാണ് ഞാന്‍ അങ്ങനെ ആയതെന്നാണ് കരുതുന്നത്. എവിടെ പോയാലും സാഹചര്യം മനസിലാക്കാനുള്ള കഴിവ് എനിക്കുണ്ട്.
എന്റെ അച്ഛനും അമ്മയും എന്നെ അടിച്ച് തന്നെയാണ് വളര്‍ത്തിയിരിക്കുന്നത്. അതാണ് ഏറ്റവും ബെസ്റ്റ് രീതിയെന്നൊന്നും ഞാന്‍ പറയുന്നില്ല. അതല്ലാതെ വളര്‍ത്തുന്നവരുമുണ്ട്.
അച്ഛനും അമ്മയും അടിക്കാതെ വളര്‍ത്തിയ ഒരുപാട് കൂട്ടുകാര്‍ എനിക്കുണ്ട്. അവരൊക്കെ വളരെ നല്ല കുട്ടികളാണ്. അതെല്ലാം കുട്ടികളെയും അച്ഛനമ്മമാരുടെയും സാഹചര്യം പോലെയിരിക്കും,” അഹാന പറഞ്ഞു.
content highlight: actress ahana krishna about parenting