തനിക്ക് ഇപ്പോള്‍ 27 വയസായെന്നും ഇതുവരെ വീട്ടില്‍ നിന്നും വിവാഹ കാര്യത്തെക്കുറിച്ച് തന്നോട് അമ്മയും അച്ഛനും ചോദിച്ചിട്ടില്ലെന്നും നടി അഹാന കൃഷ്ണ.
പെണ്‍കുട്ടിയായതുകൊണ്ട് അത് ചെയ്യണം ഇത് ചെയ്യരുത് എന്നൊന്നും പറഞ്ഞല്ല തങ്ങളെ വളര്‍ത്തിയതെന്നും പെണ്‍കുട്ടികളായതുകൊണ്ട് കല്യാണം കഴിച്ചു വിടേണ്ടത് ഉത്തരവാദിത്തമാണെന്ന രീതിയിലൊന്നും അവര്‍ ചിന്തിക്കുന്നില്ലെന്നും അഹാന പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നല്ല കോണ്‍ഫിഡന്‍സ് ഉണ്ട്. കാരണം പെണ്‍കുട്ടിയായതുകൊണ്ട് ഇത് ചെയ്യണം അത് ചെയ്യരുതെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല. അതിനാല്‍ എന്നെക്കൊണ്ട് എല്ലാം ചെയ്യാന്‍ പറ്റുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് അല്ലാത്ത ഒരു ചിന്ത എനിക്ക് അറിയില്ല.
എന്റെ അനിയത്തിമാര്‍ക്കും അങ്ങനെയാണ്. എന്റെ അച്ഛനും അമ്മയും നമ്മളെ അങ്ങനെയാണ് വളര്‍ത്തിയിട്ടുള്ളത്. എനിക്ക് ഇപ്പോള്‍ 27 വയസായി, എന്റെ അച്ഛനും അമ്മയും ഇതുവരെ നീ എപ്പോഴാണ് കല്യാണം കഴിക്കുകയെന്ന് ചോദിച്ചിട്ടില്ല.
അങ്ങനെയൊന്നും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല, ഇനി ഈ ജന്മത്തില്‍ അങ്ങനെയെന്നോട് ചോദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പിള്ളേരെ കല്യാണം കഴിച്ച് വിടുക എന്നത് ജീവിതത്തിലെ ഉത്തരവാദിത്തമായിട്ടോ ടാസ്‌ക്കായിട്ടോ അവര്‍ കരുതിയിട്ടില്ല.
ജീവിത കാലം മുഴുവന്‍ വീട്ടില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹമെങ്കിലും എനിക്ക് അത് ചെയ്യാന്‍ കഴിയും. ഒരിക്കലും പോയി വിവാഹം കഴിക്കെന്ന് അവര്‍ പറയില്ല. ആ കാര്യം മാത്രമല്ല അത്തരത്തിലുള്ള ഒന്നിനും അവര്‍ ആവശ്യപ്പെടില്ല,” അഹാന കൃഷ്ണ പറഞ്ഞു.
അടിയാണ് അഹാനയുടെ പുതിയ ചിത്രം. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ മെയ്ല്‍ ലീഡായി എത്തിയത്. സജീവ് നായര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്. ഗീതിക എന്നാണ് അഹാനയുടെ കഥാപാത്രത്തിന്റെ പേര്.’
ധ്രുവന്‍, ബീറ്റോ ഡേവിഡ്, ശ്രീകാന്ത് ദാസന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
content highlight: actress ahana krishna about her parents