|

കോഴിക്കോട് മുക്കത്ത് യുവനടിയെ അപമാനിക്കാന്‍ ശ്രമം; പൊലീസ് പിടിയിലായ പ്രതി മാപ്പു പറഞ്ഞ് ജാമ്യത്തിലിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയിലെ മനു അര്‍ജുന്‍ എന്ന ഇരുപത്തിയൊന്നു വയസുകാരനെയാണ് പൊലീസ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ നടിയെ പ്രതി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടി മുക്കം പോലീസില്‍ നല്‍കി. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ വീട്ടില്‍ നിന്ന് മനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രതി നടിയെ വിളിച്ച് മാപ്പ് പറഞ്ഞതായി പൊലീസ് പറഞ്ഞു. കേരള പൊലീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത മനുവിനെ വൈകുന്നേരത്തോടെ പൊലീസ് ജാമ്യത്തില്‍ വിട്ടു.

Latest Stories