| Thursday, 28th November 2024, 2:02 pm

ആ സൂപ്പര്‍സ്റ്റാറിന്റെ മരണം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല: അഭിനയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പണി. ചിത്രത്തില്‍ നായികയായി എത്തിയത് അഭിനയയാണ്. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഭിനയ ഇതിനോടകം 50ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയോട് അടങ്ങാത്ത പാഷനുള്ള അഭിനയയുടെ പ്രകടനത്തിന് നിരവധി പ്രശംസ ലഭിച്ചിരുന്നു. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ അഭിനയ ഭാഗമായിട്ടുണ്ട്.

പുനീത് രാജ്കുമാറിനെ കുറിച്ച് സംസാരിക്കുകയാണ് അഭിനയ. ഇരുവരും ഒന്നിച്ച് മൂന്ന് കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്നു. പുനീത് രാജ്കുമാറിന്റെ മരണം അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും അഭിനയ പറഞ്ഞു.

ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായിരുന്നു അദ്ദേഹമെന്നും സെറ്റില്‍ പുനീത് രാജ്കുമാര്‍ വരുമ്പോള്‍ വളരെ സന്തോഷമായിരുന്നു എന്നും അഭിനയ കൂട്ടിച്ചേര്‍ത്തു. ഒരുപാട് തമാശകള്‍ പറയുന്ന മുഖത്ത് എപ്പോഴും ചിരിയുള്ള നടനായിരുന്നു പുനീതെന്നും അഭിനയ പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിനയ.

‘പുനീത് സാര്‍ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എല്ലായിപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്ന വ്യക്തിയാണ് അദ്ദേഹം. സാറിന്റെ കൂടെ മൂന്ന് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായിരുന്നു പുനീത് സാര്‍. സെറ്റിലൊക്കെ അദ്ദേഹം വരുമ്പോള്‍ നല്ല സന്തോഷമായിരുന്നു. സെറ്റില്‍ മുഴുവനും കളിയും ചിരിയുമായാണ് അദ്ദേഹം നടക്കുന്നത്. തമാശകളൊക്കെ പറയുമായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടായിരുന്നു,’ അഭിനയ പറയുന്നു.

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു പുനീത് രാജ്കുമാര്‍. അഭിനേതാവ്, പിന്നണി ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍, ഫിലിം പ്രൊഡ്യൂസര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിരുന്നു. നല്ലൊരു മനുഷ്യസ്‌നേഹിയായ പുനീത്, അപ്പു എന്ന പേരിലായിരുന്നു പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. 2021ല്‍ ഹൃദയാഘത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം അന്തരിച്ചത്.

Content Highlight: Actress Abhinaya Talks About Puneeth Rajkumar

We use cookies to give you the best possible experience. Learn more