നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയാണ് ‘പണി’. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ജോജു ആദ്യമായി സംവിധായകനാകുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത.
അഭിനയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അഭിനയക്ക് കേൾക്കാനും സംസാരിക്കാനും പറ്റില്ല. താൻ ജോജുവിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അഭിനയ പറയുന്നു.
മലയാളത്തിൽ ഇഷ്ടപ്പെട്ട യുവ നടൻ ടൊവിനോ തോമസ് ആണെന്നും ടൊവിനോയുടെ ഒരു സിനിമ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിനയ പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അഭിനയ.
‘ടൊവിനോ തോമസിനെ എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ ഫേവറീറ്റ് ആക്ടറാണ് അദ്ദേഹം. ഭാവിയിൽ ടൊവിനോയുടെ കൂടെ ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
അതുപോലെ ജോജു സാറിന്റെയും വലിയ ഫാനാണ് ഞാൻ. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടി. അതുപോലെ ഇതും നടക്കട്ടെ,’അഭിനയ പറയുന്നു.
അതേസമയം പണിയില്‍ പ്രതിനായക സ്ഥാനത്ത് വന്നത് മുന്‍ ബിഗ് ബോസ് താരങ്ങളായ ജുനൈസ് വി.പിയും സാഗര്‍ സൂര്യയുമാണ്. ഗിരിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചെറുപ്പക്കാരായ ഡോണ്‍ സെബാസ്റ്റ്യനും സിജു കെ.ടിയുമായാണ് ഇരുവരും എത്തിയത്.
Content Highlight: Actress Abhinaya About Tovino Thomas