നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയാണ് ‘പണി’. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ജോജു ആദ്യമായി സംവിധായകനാകുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത.
അഭിനയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അഭിനയക്ക് കേൾക്കാനും സംസാരിക്കാനും പറ്റില്ല. മലയാളത്തിലെ തന്റെ നാലാമത്തെ സിനിമയാണ് പണിയെന്ന് അഭിനയ പറയുന്നു.
തമിഴിലെ മാർക്ക് ആന്റണി എന്ന സിനിമ കണ്ടിട്ടാണ് ജോജു തന്നെ പണിയിലേക്ക് വിളിച്ചതെന്നും സ്ക്രിപ്റ്റ് തെരഞ്ഞെടുക്കാൻ സഹായിക്കാറുള്ളത് സഹോദരനാണെന്നും അഭിനയ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അഭിനയ.
‘പണി’ മലയാളത്തിലെ നാലാമത്തെ സിനിമയാണ്. ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചു വരവ്. ‘മാർക്ക് ആന്റണി’ എന്ന തമിഴ് സിനിമ കണ്ടിട്ടാണ് ജോജു സാർ വിളിക്കുന്നത്. 23 ദിവസമാണ് ഞാൻ അഭിനയിച്ചത്. മലയാളത്തിലെ കഥകൾ കുറച്ചുകൂടി സ്വാഭാവികവും നമ്മളുമായി ചേർന്നു നിൽക്കുന്നതുമാണ്.
സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സഹോദരനാണ്. തമിഴ്, തെലുങ്ക് സിനിമകളാണെങ്കിൽ ഷൂട്ടിങ് തുടങ്ങുമ്പോൾ അമ്മയാണ് പ്രധാനമായും സഹായിക്കുന്നത്. അസി. ഡയറക്ടർമാർ നന്നായി സഹായിക്കാറുണ്ട്. സംസാരിക്കാൻ കഴിയാത്ത ആൾ ആണെന്നത് ഒരു പരിമിതിയായി എനിക്കു തോന്നിയിട്ടില്ല. നന്നായി അധ്വാനിക്കുമ്പോൾ കാര്യങ്ങൾ ശരിയായി വരും
സംഭാഷണങ്ങൾ ഇംഗ്ലിഷിൽ എഴുതിയാണ് പഠിക്കുന്നത്. ഈ സിനിമയിൽ അസി. ഡയറക്‌ടർമാർ ഓരോ വാക്കും എങ്ങനെയാണ് പറയുന്നത്, അതിൻ്റെ ലിപ് സിങ്ക് എങ്ങനെയാണ് എന്നൊക്കെ പഠിക്കാൻ നന്നായി സഹായിച്ചു. അതു തുടർച്ചയായി പരിശീലിച്ചു,’അഭിനയ പറയുന്നു.
Content Highlight: Actress Abhinaya About Pani Movie