അഞ്ച് വര്‍ഷത്തിന് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവനക്ക് ആശംസകളുമായി താരങ്ങള്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷ്‌റോഫ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പാര്‍വതി, പ്രിയാമണി, ജിതേഷ് പിള്ള എന്നിവരാണ് ഭാവനക്ക് ആശംസകളുമായി വന്നത്. ഇതിന്റെ വീഡിയോ ഭാവന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘ഈ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവരോടും, ഞാന്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ച എല്ലാവര്‍ക്കും നന്ദി. നാളെ മുതല്‍ മറ്റൊരു ഇന്നിങ്‌സ് ആരംഭിക്കുകയാണ്’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാവന കുറിച്ചത്.
ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഫെബ്രുവരി 24നാണ് റിലീസ് ചെയ്യുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകനാവുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫ് തന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.
View this post on Instagram
2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന ഒടുവില്‍ അഭിനയിച്ച ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് നിലവില്‍ ഷൂട്ട് പുരോഗമിക്കുന്ന ഭാവനയുടെ ചിത്രം.
Content Highlight: Actors wish Bhavana to return to Malayalam cinema