| Wednesday, 8th December 2021, 5:18 pm

'ചേങ്ങില കൊട്ടി തുള്ളിച്ചാടി ജോജു'; കൊച്ചിയിലെ എല്‍.ഡി.എഫ് വിജയാഘോഷത്തില്‍ ജോജുവും വിനായകനും; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയം ആഘോഷിച്ച് നടന്മാരായ ജോജു ജോര്‍ജും വിനായകനും.
വിനായകന്റെ ഡിവിഷനില്‍ എല്‍.ഡി.എഫ് നേടിയ ആഹ്ലാദപ്രകടനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

എല്‍.ഡി.എഫിന്റെ ആഹ്ലാദപ്രകടനം എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നത്. ജോജു ചേങ്ങില കൊട്ടി ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം.

ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലാല്‍ ജോസ് സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കുകയായിരുന്നു ജോജു. ഇതിനിടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ വിനായകനെ കണ്ടത്. അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിനായകന്റെ അടുത്ത് പോയതെന്ന് ജോജു ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊച്ചി കോര്‍പ്പറേഷന്‍ 63ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ സി.പിഐ.മ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി മാര്‍ട്ടിനെ 687 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കൗണ്‍സിലറായിരുന്ന സി.പി.ഐ.എമ്മിലെ കെ.കെ. ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍.ഡി.എഫ് വിജയം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Actors Jojo George and Vinayakan celebrate LDF victory in local body by-elections

We use cookies to give you the best possible experience. Learn more