എല്ലാവരും ആവേശത്തോടെ, ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാൻ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോൾ സിനിമയെക്കുറിച്ചും ഗെയിം ഓഫ് ത്രോൺസിലെ ജറോം ഫ്ലിന്നിനെ എമ്പുരാനിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്.
പുറത്ത് നിന്നുള്ള ആൾക്കാരെ കൊണ്ട് വരുമ്പോൾ പ്രൊഫഷണൽ ആയിരിക്കുമെന്നും നമുക്കൊരു വൗ ഫാക്ടർ എപ്പോഴും ഉണ്ടാകുമെന്നും പറയുകയാണ് സുജിത്ത് വാസുദേവേ്. അവരുടെ പ്രൊഫഷലിസം ഫീൽ ചെയ്യാൻ പറ്റുമെന്നും സുജിത്ത് പറയുന്നു. പുറത്ത് നിന്നുള്ള ആക്ടേഴ്സിനെ കൊണ്ടുവരുമ്പോൾ റെഡിയാകാൻ എടുക്കുന്ന സമയവും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന സമയവും ആറ്റിറ്റ്യൂഡും എല്ലാം പ്രൊഫഷണലാണെന്നും സുജിത്ത് പറഞ്ഞു.
അവർ ലൊക്കേഷനിൽ വന്ന് ഡയലോഗ് പഠിക്കാറില്ലെന്നും വളരെ നേരത്തേ ഈ സാധനം സ്ക്രിപ്റ്റ് ആയി കൊടുത്താൽ അവർ പ്ലാൻഡ് ആയിട്ട് വരുമെന്നും പറയുകയാണ് സുജിത്ത്.
എന്നാൽ ഇവിടത്തെ ആക്ടേഴ്സ് അങ്ങനെയല്ലെന്നും അവസാന നിമിഷമാണ് സ്ക്രിപ്റ്റ് വായിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രൊഫഷണലിസം വരുമ്പോൾ കുറെ സമയം ലാഭിക്കാൻ പറ്റുമെന്നും അതിവിടെ നടപ്പിലാക്കിയാൽ വളരെ നല്ലതാണെന്നും സുജിത്ത് പറഞ്ഞു.
റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു സുജിത്ത് വാസുദേവ്
‘എനിക്ക് തോന്നിയിട്ടുള്ള കാര്യമാണ്, നമ്മൾ പുറത്ത് നിന്നുള്ള ആൾക്കാരെ കൊണ്ട് വരുമ്പോൾ ഭയങ്കര പ്രൊഫഷണൽ ആയിരിക്കും എല്ലാ കാര്യങ്ങളിലും. നമുക്കൊരു വൗ ഫാക്ടർ എപ്പോഴും ഉണ്ടാകും. അതിലുപരി അവരുടെ പ്രൊഫഷണലിസം നമുക്കിങ്ങനെ ഫീൽ ചെയ്യാൻ പറ്റും. അതിവിടെ എന്തുകൊണ്ട് കൊണ്ടുവരാൻ പറ്റില്ല? അവര് വന്ന് റെഡിയാകാൻ എടുക്കുന്ന സമയം, റെഡിയായാൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന സമയം, ആറ്റിറ്റ്യൂഡ് എല്ലാം പ്രൊഫഷണലാണ്.
അവർ ലൊക്കേഷനിൽ വന്ന് ഡയലോഗ് പഠിക്കാറില്ല. വളരെ നേരത്തേ ഈ സാധനം സ്ക്രിപ്റ്റ് ആയി കൊടുത്താൽ അവർ പ്ലാൻഡ് ആയിട്ട് വരും. അതൊരു ഭയങ്കര പ്രൊഫഷണലിസമാണ്.
നമ്മൾ ഇവിടെ ലൈറ്റ് അപ് ചെയ്യാനുള്ള സമയമെടുക്കും. എന്നിട്ട് അവസാന നിമിഷം ഇറങ്ങി വന്നിട്ട് ക്യാമറയുടെ മുന്നിൽ ഇരുന്നിട്ട് സ്ക്രിപ്റ്റ് വായിക്കും. അത്രയും സമയം പോകും. എന്നിട്ട് വീണ്ടും മറ്റ് കാര്യങ്ങളൊക്കെ ഡിസ്കസ് ചെയ്തിട്ട് ബാക്കി ഷൂട്ട് ചെയ്യും. അപ്പോഴാണ് അവർ സ്ക്രിപ്റ്റ് പഠിക്കുന്നത്. മറ്റേത് പ്രൊഫഷണലിസം എന്ന് പറഞ്ഞ കാര്യം വരുമ്പോൾ സ്വാഭാവികമായിട്ടും കുറെ സമയം ലാഭിക്കാൻ പറ്റും. അതിവിടെ നടപ്പിലാക്കിയാൽ വളരെ നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്,’ സുജിത്ത് വാസുദേവ് പറഞ്ഞു.
Content Highlight: Actors from our Industry Read the Script at last minute says Sujith Vasudev