| Saturday, 14th August 2021, 1:04 pm

'ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ';മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി നടീനടന്‍മാരും ഗായകരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലന്‍ ഫോട്ടോയ്ക്ക് താഴെ നിരവധി നടീനടന്‍മാരും ഗായകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

പലരും ഇമോജികളിലൂടെ പ്രതികരിക്കുമ്പോള്‍ മറ്റുചിലര്‍ അഭിപ്രായങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ ഗായകന്‍ വിജയ് യേശുദാസിന്റെ കമന്റാണ് ചിരിയുണര്‍ത്തുന്നത്. ‘ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ’ എന്നാണ് വിജയ് യേശുദാസ് പറയുന്നത്.

പൃഥ്വിരാജ്, നീരജ് മാധവ്, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ഐശ്വര്യ, അനുപമ പരമേശ്വരന്‍, രമേഷ് പിഷാരടി, പ്രജേഷ് സെന്‍, പാരിസ് ലക്ഷ്മി, തരുണ്‍ മൂര്‍ത്തി എന്നിവരെല്ലാം ഫോട്ടോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

എന്റെ ഹൃദയം എടുത്തുകൊള്ളൂ എന്നാണ് അനുപമ പരമേശ്വരന്റെ കമന്റ്. ബാക്കിയുള്ളവരെല്ലാം ഇമോജിയിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഗൃഹലക്ഷ്മിയുടെ കവറിന് വേണ്ടി ഷാനി ഷാകി എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് മമ്മൂട്ടി പങ്കുവെച്ചത്. മലയാളസിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് മമ്മൂട്ടി.

50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച നടന് നിരവധി പേര്‍ ആശംസകള്‍ അറിയിച്ചിരുന്നു.

നടന്റെ മികച്ച സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ശരീര സംരക്ഷണത്തെക്കുറിച്ചുമെല്ലാം മറ്റ് നടീനടന്‍മാര്‍ അഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു.

നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടിയെന്നാണ് മോഹന്‍ലാല്‍ ഗൃഹലക്ഷ്മിയിലൂടെ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actors comment about Mammootty new photo

We use cookies to give you the best possible experience. Learn more