നടന്‍ രമേഷ് പിഷാരടിയുമൊത്തുള്ള രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. അവര്‍ ഒരുമിച്ച് അമേരിക്കയില്‍ സ്റ്റേജ് ഷോയ്ക്ക് പോയപ്പോള്‍ സംഭവിച്ച കഥയാണ് വിഷ്ണു പറഞ്ഞത്.
അമേരിക്കയില്‍ വെച്ച് താരങ്ങളെല്ലാം ഒരുമിച്ച് ഷോപ്പിങ്ങിന് പോയെന്നും രമേഷ് പിഷാരടി ഒരുപാട് സാധനങ്ങള്‍ വാങ്ങികൂട്ടിയെന്നും വിഷ്ണു പറഞ്ഞു. കൂട്ടത്തില്‍ രമേഷ് തന്റെ പങ്കാളിക്ക് വേണ്ടി ഒരു ബാഗും വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ പലരും കളിയാക്കിയെന്നും തന്റെ ഭാര്യയുടെ ടേസ്റ്റ് തനിക്കല്ലേ അറിയൂ എന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും വിഷ്ണു പറഞ്ഞു. അമൃത ടി.വിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന പരിപാടിയല്‍ സമസാരിക്കുകയായിരുന്നു താരം.
‘പണ്ട് ഞാനും രമേഷേട്ടനുമൊക്കെ അമേരിക്കയില്‍ ഒരു ഷോ ചെയ്യാന്‍ പോയിരുന്നു. ഞങ്ങള്‍ അവിടെ ചെന്നിട്ട് ഷോപ്പിങ്ങിന് പോയി. രമേഷേട്ടന് അവിടുത്തെ എല്ലാ സ്ഥലങ്ങളും അറിയാവുന്നത് കൊണ്ട്, എടാ വാ ഞാന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ചുകൊണ്ട് പോയി.
അതിലേയും ഇതിലേയുമൊക്കെ ഞങ്ങളെ വിളിച്ച് കൊണ്ട് പോയി. പുള്ളിയാണെങ്കില്‍ പല പല സാധനങ്ങളാണ് വാങ്ങുന്നത്. അന്ന് ഞങ്ങളുടെ കൂടെ ആര്യയുണ്ട് നാദിര്‍ഷിക്കയുണ്ട് ജയറാമേട്ടനുണ്ട് കാളിദാസുണ്ട് പിന്നെ ഞാനും ബിബിനുമൊക്കെയുണ്ട്.
എല്ലാരു പല സാധനങ്ങള്‍ വാങ്ങി. ഏറ്റവും കൂടുതല്‍ സാധനം വാങ്ങിയത് രമേഷേട്ടനായിരുന്നു. പക്ഷെ ഞാനൊക്കെ വിന്‍ഡോ ഷോപ്പിങ്ങാണ് നടത്തിയത്. അതായത് നടന്ന് കാണുക മാത്രമേ ചെയ്‌തൊള്ളു ഒന്നും വാങ്ങിയല്ല. അങ്ങനെ രമേഷേട്ടന്‍ മേടിച്ച ഐറ്റംസൊക്കെ പറഞ്ഞപ്പോള്‍ കൂട്ടത്തിലൊരു ബാഗ് കാണിച്ചു.
വൈഫിന് മേടിച്ചതാണെന്നാണ് രമേഷേട്ടന്‍ പറഞ്ഞത്. ഗോള്‍ഡന്‍ കളറിലെ ബാഗായിരുന്നു വാങ്ങിയത്. അത് കണ്ടപ്പോള്‍ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. ഈ കളര്‍ ബാഗുമായിട്ട് ചെന്നാല്‍ സൗമ്യ ഓടിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. എന്റെ വൈഫിന്റെ ടേസ്റ്റ് എനിക്കറിയാമെന്ന് പറഞ്ഞ് പുള്ളി അതുമായി വീട്ടില്‍ പോയി.
കുറച്ച് നാള്‍ കഴിഞ്ഞ് ഞങ്ങള്‍ രമേഷേട്ടന്റെ വീട്ടില്‍ ഒരുദിവസം പോയി. അപ്പോള്‍ ഉച്ചക്ക് ജോലികഴിഞ്ഞ് ആ വീട്ടിലെ ചേച്ചി പോവുകയായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ കാണുന്നത്, അന്ന് രമേഷേട്ടന്‍ വാങ്ങിയ ബാഗ് ആ ചേച്ചിയുടെ തോളില്‍ കിടക്കുന്നു. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു ചേട്ടന് വൈഫിന്റെ ടേസ്റ്റ് അറിയാമെന്നാണോ പറഞ്ഞത് അതോ(ചിരിക്കുന്നു),’ വിഷ്ണു പറഞ്ഞു.
content highlight: actor vishnu unnikrishnan about ramesh pisharody