മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിയുടെ കൂടെ താന്‍ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളുവെന്നും അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത സിനിമയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ തനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയതുകൊണ്ട് ചെയ്യാന്‍ പറ്റിയില്ലെന്നും വിഷ്ണു പറഞ്ഞു.
തന്നെ കാണാന്‍ ഷൂട്ട് നിര്‍ത്തിവെച്ച് ഹൈദരബാദില്‍ നിന്നും മമ്മൂട്ടി ആശുപത്രിയിലെത്തിയെന്നും വിഷ്ണു പറഞ്ഞു. ഏഷ്യാവില്ലേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മമ്മൂക്കയുടെ കൂടെ ചെറിയ വേഷങ്ങളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്ത സിനിമയില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ എനിക്ക് ഒരു ആക്‌സിഡന്റ് പറ്റി അത് ചെയ്യാന്‍ പറ്റിയില്ല.
ഹൈദരബാദില്‍ നിന്നും ഷൂട്ടൊക്കെ നിര്‍ത്തിവെച്ച് എന്നെ കാണാന്‍ മമ്മൂക്ക ഹോസ്പിറ്റലില്‍ വന്നു. പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. കയ്യൊക്കെ കെട്ടിവെച്ച് ഞാന്‍ ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ വരുന്നതാണ് കാണുന്നത്. നോക്കുമ്പോഴാണ് മമ്മൂക്കയാണെന്ന് മനസിലായത്.
ഞാന്‍ എഴുന്നേറ്റ് എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചു. നീ അവിടെ കിടക്ക് എന്ന് എന്നോട് പറഞ്ഞു. മമ്മൂക്ക ഒരു കാര്യം പറഞ്ഞുതരുകയൊന്നുമില്ല.
പുള്ളി സെറ്റിലേക്ക് വരുമ്പോള്‍ ആറാട്ടിന് നമ്മള്‍ ആനയെ എഴുന്നള്ളിച്ച് കൊണ്ടുവരുന്ന സംഭവം ഉണ്ടല്ലോ, അതുപോലെയാണ്. എല്ലാവരും ആ വരവ് നോക്കി നില്‍ക്കും. മമ്മൂക്കയുടെ വരവിന് അത്രക്കും ഗാംഭീര്യമുണ്ട്,” വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
content highlight: actor vishnu unnikrishnan about mammootty