തെലുങ്കില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. പുരാണത്തിലെ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന പീരിയോഡിക് ആക്ഷന്‍ ത്രില്ലറില്‍ നായകനായെത്തുന്നത് വിഷ്ണു മഞ്ചുവാണ്. തെലുങ്കിലെ പഴയകാല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബുവിന്റെ മകനാണ് വിഷ്ണു മഞ്ചു. ചിത്രത്തില്‍ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.
അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവര്‍ക്ക് പുറമെ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ലുക്കും അപ്പിയറന്‍സും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു മഞ്ചു. മോഹന്‍ലാലിന്റെ ഗെറ്റപ്പിനെക്കുറിച്ചും കോസ്റ്റിയൂമിനെക്കുറിച്ചുമെല്ലാം ഒരു സ്‌കെച്ച് തയാറാക്കി അദ്ദേഹത്തിന് കൊടുത്തെന്ന് വിഷ്ണു പറഞ്ഞു.
എന്നാല്‍ മോഹന്‍ലാല്‍ അതില്‍ ഇംപ്രൊവൈസ് ചെയ്തിട്ടാണ് ഇപ്പോള്‍ കാണുന്ന ഗെറ്റപ്പിലേക്ക് എത്തിയതെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഷൂട്ട് നടന്നത് ന്യൂസിലാന്‍ഡിലായിരുന്നെന്നും അവിടേക്ക് മോഹന്‍ലാല്‍ വരേണ്ട ആവശ്യമില്ലായിരുന്നെന്നും വിഷ്ണു പറഞ്ഞു. എന്നിട്ടും അദ്ദേഹം സ്വന്തം പൈസയെടുത്താണ് സെറ്റിലേക്ക് വന്നതെന്നും സിനിമക്കായി ഒരു പ്രതിഫലം പോലും വാങ്ങിയില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
തന്റെ അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് മോഹന്‍ലാലിനുള്ളതെന്നും അതിന്റെ പേരിലാണ് കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചതെന്നും വിഷ്ണു മഞ്ചു പറഞ്ഞു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നുകൊണ്ട് സച്ചിന്റെ ബാറ്റിങ് കാണുന്ന ഫീലായിരുന്നു മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചപ്പോള്‍ തോന്നിയതെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
‘ഈ പടത്തില്‍ ലാല്‍ സാറിന്റെ കോസ്റ്റ്യൂമും ഗെറ്റപ്പുമെല്ലാം എങ്ങനെ വേണമെന്നുള്ളതില്‍ ഒരു സ്‌കെച്ച് തയാറാക്കി അദ്ദേഹത്തിന് കൊടുത്തിരുന്നു. അദ്ദേഹമാണ് അതില്‍ ഇംപ്രൊവൈസേഷനൊക്കെ ചെയ്ത് ഇപ്പോള്‍ കാണുന്ന ഗെറ്റപ്പിലേക്കാക്കിയത്. ഈ പടത്തിന്റെ ഷൂട്ട് നടന്നത് ന്യൂസിലാന്‍ഡിലായിരുന്നു. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന് അങ്ങോട്ട് വരേണ്ട ആവശ്യമില്ലായിരുന്നു.
പക്ഷേ, സ്വന്തം കൈയില്‍ നിന്ന് പൈസയെടുത്താണ് അദ്ദേഹം അങ്ങോട്ട് വന്നത്. ഇന്നുവരെ ആ സിനിമക്കായി അദ്ദേഹം പ്രതിഫലം വാങ്ങിയിട്ടില്ല. എന്റെ അച്ഛനുമായി വളരെ കാലത്തെ ആത്മബന്ധമാണ് ലാല്‍ സാറിനുള്ളത്. അതിന്റെ പേരിലാണ് അദ്ദേഹം ഈ സിനിമ ചെയ്തത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നുകൊണ്ട് സച്ചിന്റെ ബാറ്റിങ് കാണുന്ന ഫീലായിരുന്നു ലാല്‍ സാറിനൊപ്പം സീനെടുത്തപ്പോള്‍ തോന്നിയത്,’ വിഷ്ണു മഞ്ചു പറഞ്ഞു.
Content Highlight: Actor Vishnu Manchu about Mohanlal’s appearance in Kannappa movie