ചെന്നൈ: കൊവിഡിനെ നേരിടാന്‍ ലോകം മുഴുവന്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. അതിനിടെ തന്റെ അച്ഛന് കൊവിഡ് ബാധിച്ചുവെന്നും ആയുര്‍വേദത്തിലൂടെ രോഗം ഭേദമായെന്നും തമിഴ് നടന്‍ വിശാല്‍. എന്നാല്‍ വിശാലിന്റെ വാദത്തിനെതിരെ സാമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അച്ഛന് കൊവിഡ് ആയിരുന്നെന്നും അച്ഛനൊപ്പം നിന്നതിനാല്‍ തനിക്കും ഈ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെന്നും വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.
‘അതെ, സത്യമാണ്. എന്റെ അച്ഛന് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കുന്നത് വഴി എനിക്കും അതേ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു.
ഉയര്‍ന്ന ശരീരോഷ്മാവും ജലദോഷവും എനിക്കും എന്റെ മാനേജര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആയുര്‍വേദ മരുന്ന് കഴിച്ചതോടെ ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നു,’ വിശാല്‍ കുറിച്ചു.
Yes it’s True, my Dad was tested Positive, by helping him I had the same symptoms of High Temperature, Cold, Cough & was the same for my Manager.
All of us took Ayurvedic Medicine & were out of Danger in a week’s time. We are now Hale & Healthy.
Happy to Share this….GB
— Vishal (@VishalKOfficial) July 25, 2020
എന്നാല്‍ വിശാലിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.
കൊവിഡ് മാറിയ ആയുര്‍വേദ മരുന്ന് ഏതാണെന്ന് ചോദിച്ച് പലരും വിശാലിന്റെ പോസ്റ്റിന് കീഴെ കമന്റ് ചെയ്യുന്നുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ ദയവ് ചെയ്ത് വിശാലിനെ പോലുള്ള സെലിബ്രിറ്റികള്‍ ഒഴിവാക്കണമെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു.
ചിലരുടെ പ്രതിരോധ ശേഷിയും ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. ആയുര്‍വേദ മരുന്നുകള്‍ക്ക് ഒരിക്കലും കൊവിഡിനെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
ആയുര്‍വേദ മരുന്നുകള്‍ക്ക് ശാസ്ത്രീയമായി കൊവിഡ് ഭേദമാക്കാന്‍ കഴിയുമെന്ന് നിലവില്‍ എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ