ചെന്നൈ: ഇന്‍കംടാക്‌സ് റെയ്ഡ് നടത്തിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി നടന്‍ വിശാല്‍. സര്‍ക്കാരിന്റെ ഭാഗമായവര്‍ക്കെതിരെ സംസാരിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെങ്കില്‍ അതിന് തയ്യാറാണെന്ന് വിശാല്‍ പറഞ്ഞു. റെയ്ഡ് നടത്തിയ സമയം സംശയം ഉണ്ടാക്കുന്നതാണെന്നും വിശാല്‍ പറഞ്ഞു.
ബി.ജെ.പി നേതാവ് എച്ച്. രാജ സിനിമയിലേക്ക് മതത്തെ വലിച്ചിഴയ്ക്കരുതെന്നും വിജയ്ക്ക് ജോസഫ് എന്ന പേര് വളരെ മനോഹരമാണെന്നും വിശാല്‍ പറഞ്ഞു.
മെര്‍സല്‍ സിനിമയുടെ വ്യാജ കോപ്പി കണ്ട എച്ച്. രാജക്കെതിരെ നടപടി വൈകുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. മറ്റ് കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി ഈ കാര്യത്തില്‍ ഇല്ലെന്നും വിശാല്‍ പറഞ്ഞു.
താന്‍ ഒരു തരത്തിലുള്ള നികുതിയും വെട്ടിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഭയമില്ലെന്നും വിശാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. അതേ സമയം സിനിമാ നിര്‍മാതാവും ഡിസ്ട്രിബ്യൂട്ടറും ആയതിന് പിന്നാലെ നടത്തിയ ഇടപാടുകളുടെ കണക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് ജി.എസ്.ടി ഇന്റലിജന്‍സ് യൂണിറ്റ് പറഞ്ഞിരുന്നു.