| Sunday, 30th October 2022, 4:30 pm

എന്തെങ്കിലുമായിരിക്കും പറയുക അതുകൊണ്ട് ധ്യാനിനോട് ചോദിച്ചിട്ടില്ല, പത്തമ്പത് വയസാകുന്നത് വരെ ഫീല്‍ ഗുഡ് മാത്രമേ ഞാന്‍ ചെയ്യുകയുള്ളു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വളരെ വ്യത്യസ്തമായ പ്രൊമോഷന്‍ പരിപാടികളാണ് ചിത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടത്തിക്കൊണ്ടിരുന്നത്. അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍, എന്ന പേരില്‍ ഫേസ്ബുക്ക് പേജ് നിര്‍മിച്ച് അതിലൂടെയാണ് ചിത്രത്തിന്റെ വെറൈറ്റി പ്രൊമോഷന്‍ നടത്തുന്നത്.

തനിക്ക് ഒരു അമ്പത് വയസാകുന്നത് വരെ ഹോറര്‍ ഫിലിംസോ ത്രില്ലര്‍ ഫിലിംസോ ചെയ്യാനില്ലെന്ന് അറിയിച്ചിരിക്കുകയാണ് വിനീത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ഫീല്‍ ഗുഡ് ചിത്രങ്ങള്‍ക്ക് പുറമെ മറ്റ് ഴോണറുകള്‍ വെച്ച് കൊണ്ടുള്ള സിനിമകള്‍ ചെയ്യുമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

” ഉടനെ ഒന്നുമില്ല. എന്റെ പിള്ളേരൊക്കെ വലുതാകുന്നത് വരെ ഫീല്‍ ഗുഡ് മാത്രമേ ഉള്ളു. എനിക്ക് പത്തമ്പത് വയസാകുന്നത് വരെ ഫീല്‍ ഗുഡ് മതി. എന്റെ ആശ തീര്‍ക്കാന്‍ ഇതുപോലുള്ള സിനിമകള്‍ ചെയ്‌തോളാം. അമ്പത് വയസ് കഴിഞ്ഞിട്ട് ഴോണര്‍ മാറ്റി ചെയ്യും,” വിനീത് പറഞ്ഞു

ട്രെയ്‌ലര്‍ കണ്ടിട്ട് ധ്യാന്‍ ശ്രീനിവാസന്‍ എന്താണ് പറഞ്ഞതെന്ന ചോദ്യത്തിനും വിനീത് മറുപടി പറഞ്ഞിരുന്നു. ‘ഞാന്‍ അവനോട് ചോദിച്ചിട്ടില്ല. എന്തിനാ വെറുതെ, ചോദിച്ചാല്‍ അവന്‍ എന്തെങ്കിലും ഒക്കെയായിരിക്കും പറയുക(ചിരി),’ അദ്ദേഹം പറഞ്ഞു

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനായി താന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പൊതുവെ താന്‍ ചെയ്യുന്ന സിനിമകളില്‍ നിന്നും വ്യത്യാസപ്പെട്ട സിനിമയാണെന്നും വിനീത് പറഞ്ഞു.

”ഞാന്‍ വളരെ ക്യൂരിയസായി വെയിറ്റ് ചെയ്യുന്ന സിനിമയാണ്. പൊതുവെ ഞാന്‍ ചെയ്യുന്ന സിനിമകളെക്കുറിച്ചുള്ള ആക്ഷേപം നന്മ കൂടുതലാണെന്നാണ്. മുകുന്ദന്‍ ഉണ്ണിയില്‍ തീരെ നന്മ ഇല്ല. ഇതുപോലെ ഒരു കഥാപാത്രം ഞാന്‍ ചെയ്യാത്തോണ്ട് അതെങ്ങനെ ഉണ്ടാകും ആള്‍ക്കാര്‍ എങ്ങനെയാകും റിസീവ് ചെയ്യുക എന്നൊക്കെ അറിയാന്‍ ഞാന്‍ ഭയങ്കര ക്യൂരിയസാണ്.

സുരാജേട്ടന്‍ എന്നോട് പറഞ്ഞിരുന്നു അദ്ദേഹത്തിന് ഈ കഥാപാത്രം വളരെ റിലീഫിങ്ങാണെന്ന്. കാരണം കുറേ കാലമായി കോമഡി ചെയ്യാതെ ഡാര്‍ക്ക് മാത്രം ചെയ്ത ഇടത്ത് നിന്ന് ഇതിലെത്തിയപ്പോഴുള്ള മാറ്റത്തെക്കുറിച്ച് അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ പറയുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

content highlight: actor vineeth sreenivasan about his new film mukundan unni associates

Latest Stories

We use cookies to give you the best possible experience. Learn more