| Thursday, 2nd February 2017, 11:55 am

'ജോലിയില്‍ ആത്മാര്‍ത്ഥ കാണിക്കണം' 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ മോഹന്‍ലാല്‍ വിനീതിന് നല്‍കിയ ഉപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ജോലിയാണ് ആദ്യം. ആഘോഷങ്ങള്‍ ഇനിയും വരും. ജോലിയോട് ആത്മാര്‍ത്ഥ കാണിക്കണം..


തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തി മോഹന്‍ലാലാണെന്ന് നടന്‍ വിനീത്. ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ മോഹന്‍ലാലില്‍ നിന്നും പഠിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു. മംഗളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനു ചില ഉദാഹരണങ്ങളും വിനീത് ചൂണ്ടിക്കാട്ടുന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലെ ഒരു അനുഭവമാണ് വിനീത് എടുത്തു പറയുന്നത്.


Also Read: ‘ആ മുഖത്തേക്കൊന്നു നോക്കൂ, മുപ്പതുവര്‍ഷം പാര്‍ലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നത്’: മോദിയോട് ഇ. അഹമ്മദിന്റെ മകള്‍


“നഖക്ഷതങ്ങളുടെ 100ദിവസത്തെ ആഘോഷം നടക്കുകയായിരുന്നു. അതിനു പോകാന്‍ കഴിയാതെ വിഷമിച്ചപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത്.. ജോലിയാണ് ആദ്യം. ആഘോഷങ്ങള്‍ ഇനിയും വരും. ജോലിയോട് ആത്മാര്‍ത്ഥ കാണിക്കണം.. എന്ന്” വിനീത് പറയുന്നു.

ഭക്ഷണം കഴിച്ചാല്‍ പാത്രം കഴുകി വൃത്തിയാക്കുന്ന ശീലം താന്‍ പഠിച്ചതും ലാലേട്ടനില്‍ നിന്നാണെന്ന് വിനീത് പറയുന്നു.

“ഒരിക്കല്‍ അദ്ദേഹത്തിനൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. കഴിച്ചശേഷം സ്വന്തം പാത്രം കഴുകി വൃത്തിയാക്കി വയ്ക്കുന്നതുകൊണ്ട്. പിന്നീട് എല്ലായ്‌പ്പോഴും എന്റെ പ്ലേറ്റ് കഴുകി വയ്ക്കുന്നത് ഞാന്‍ തന്നെയാണ്.” വിനീത് പറയുന്നു.

We use cookies to give you the best possible experience. Learn more