ആ രംഗത്തിലെ എന്റെ ഷൗട്ടിങ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെങ്കില്‍ അതിന് കാരണം അദ്ദേഹമാണ്: വിനീത്
Movie Day
ആ രംഗത്തിലെ എന്റെ ഷൗട്ടിങ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെങ്കില്‍ അതിന് കാരണം അദ്ദേഹമാണ്: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th May 2023, 5:53 pm

ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് വിനീത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും കൊറിയോഗ്രാഫിയിലുമൊക്കെയായി സജീവമാണ് വിനീത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കുമെന്ന ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിലെ റിയാസ് എന്ന വിനീതിന്റെ കഥാപാത്രം കയ്യടി നേടുകയാണ്.

സിനിമയുടെ കഥാഗതിയില്‍ ഒരു ഘട്ടത്തില്‍ പാച്ചുവിന്റെ യാത്രയുടെ വഴിതിരിച്ചുവിട്ടുകൊണ്ടാണ് റിയാസ് എത്തുന്നത്. സൗമ്യനാണെങ്കിലും ചില നേരങ്ങളില്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന ഗൗരവപ്രകൃതക്കാരനായ കഥാപാത്രത്തെ വിനീത് ഏറെ മികച്ച രീതിയിലാണ് സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്.

ചിത്രത്തില്‍ റിയാസ് എന്ന കഥാപാത്രം ഷൗട്ട് ചെയ്യുമ്പോള്‍ ആ ഭയം കാണികളിലേക്ക് എത്തുകയാണല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം.

അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് തോന്നുണ്ടെങ്കില്‍ അത് സംവിധായകന്‍ അഖില്‍ സത്യന്റെ കൂടി കഴിവാണെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തല്‍ വിനീത് പറയുന്നത്.

അഖില്‍ സത്യന്റെ വിഷനും അദ്ദേഹത്തിന്റെ മനസ്സിലുള്ള കഥാപാത്രവുമാണ് റിയാസിനെ മികവുറ്റതാക്കാന്‍ സഹായിച്ചതെന്നും വിനീത് പറയുന്നു.

ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അഖില്‍ എങ്ങനെ ആ കഥാപാത്രത്തെ എഴുതി വെച്ചു എന്നതാണ് ആ കഥാപാത്രത്തെ മികച്ചതാക്കുന്നത്. ആ ഷൗട്ടിങ് അത്രയും പവര്‍ഫുള്‍ ആകണമെങ്കില്‍ എഴുതി വെക്കുന്ന കണ്ടന്റ് അത്രയും പവര്‍ഫുള്‍ ആയിരിക്കണം.

അതുകൊണ്ട് ആ ക്രെഡിറ്റ് ഞാന്‍ നമ്മുടെ ഡയറകടര്‍ക്ക് കൊടുക്കുന്നു. പാച്ചുവിലെ റിയാസ് എന്ന കഥാപാത്രമാണെങ്കില്‍ കുറച്ച് ടഫ്നസും, സുപ്പീരീയോറിറ്റി കോംപ്ലക്‌സും അതുപോലെ വ്യക്തമായ ഒരു കാഴ്ചപ്പാടുമൊക്കെയുള്ള സങ്കീര്‍ണ്ണമായ സ്വഭാവമുള്ള ഒരു കഥാപാത്രമാണ്.

പക്ഷേ അങ്ങനെയൊരു കഥാപാത്രം അവസാനം അയാളുടെ അമ്മയുടെ മുമ്പില്‍ സറണ്ടര്‍ ചെയ്യുകയാണ്. അങ്ങനെ സോള്‍ഫുള്‍ ആയുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ഒരു എഴുത്തുകാരന്റെയും സംവിധായകന്റെയും കഴിവാണ്. അതിന്റെ കൂടെ പെര്‍ഫോര്‍മേഴ്സ് വരുമ്പോള്‍ അത് പൂര്‍ണതയിലെത്തുന്നു ‘, വിനീത് പറഞ്ഞു.

Content Highlight: Actor Vineeth about his Character Pachuvum atbudavilakkum