വിമാനത്താവളത്തില്‍ വെച്ച് നടന്‍ വിനായകനെ കൈയ്യേറ്റം ചെയ്തതായി ആരോപണം
Cinema
വിമാനത്താവളത്തില്‍ വെച്ച് നടന്‍ വിനായകനെ കൈയ്യേറ്റം ചെയ്തതായി ആരോപണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th September 2024, 5:40 pm

ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് നടന്‍ വിനായകനെ കൈയ്യേറ്റം ചെയ്‌തെന്ന് ആരോപണം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് കൈയ്യേറ്റം ചെയ്തതെന്നാണ് നടന്‍ പരാതിപ്പെടുന്നത്.

വിനായകന്‍ ഇന്ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഗോവക്ക് പോകുകയായിരുന്നു. എന്നാല്‍ ഗോവയിലേക്ക് കണക്ടിങ് ഫ്‌ളൈറ്റ് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നായിരുന്നു.

ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കൈയ്യേറ്റത്തില്‍ കലാശിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാക്കേറ്റത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlight: Actor Vinayakan Was Alleged That He Assaulted At Hyderabad Airport