കോഴിക്കോട്: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതെന്ന് നടന്‍ വിനായകന്‍. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും വിനായകന്‍ പറഞ്ഞു.
ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചു. മീഡിയാവണിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
‘താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷെ എന്റെ പരിപാടി അതല്ല. എന്റെ തൊഴില്‍ അഭിനയമാണ്. പക്ഷെ എന്തിനെ കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് താന്‍ ജീവിക്കുന്നത് എന്നതിന് വരെ എനിക്ക് ചോദ്യമുണ്ട്’ വിനായകന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ല്‍ 19 സീറ്റും നേടി ഇത്തവണ ആധിപത്യമുറപ്പിച്ചത് യു.ഡി.എഫ് ആയിരുന്നു. എല്‍.ഡി.എഫ് ഒരു സീറ്റും നേടി. എന്നാല്‍ എന്‍.ഡി.എയ്ക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.
കേന്ദ്രത്തില്‍ ബി.ജെ.പി 303 സീറ്റുമായി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസിനു ലഭിച്ചത് 52 സീറ്റ് മാത്രമാണ്. ഡി.എം.കെ 23 സീറ്റ് നേടിയപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, വൈ.എസ്.ആര്‍.സി.പി എന്നിവര്‍ 22 സീറ്റ് വീതം നേടി. ശിവസേന (18), ജെ.ഡി.യു (16), ബി.ജെ.ഡി (12), ബി.എസ്.പി (10) എന്നിവരാണു രണ്ടക്കം കടന്ന മറ്റ് പാര്‍ട്ടികള്‍. ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിച്ച സമാജ്വാദി പാര്‍ട്ടി നേടിയത് അഞ്ച് സീറ്റ് മാത്രമാണ്. ടി.ആര്‍.എസ് ഒമ്പതും ടി.ഡി.പി മൂന്നും സീറ്റാണ് നേടിയത്. ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചതാകട്ടെ, ഒരു സീറ്റും.
സി.പി.ഐ.എമ്മിന് മൂന്നും സി.പി.ഐക്ക് രണ്ടും സീറ്റാണു ലഭിച്ചത്. സി.പി.ഐ.എമ്മിന്റെ ഒരു സീറ്റ് കേരളത്തിലും രണ്ട് സീറ്റ് തമിഴ്നാട്ടിലുമാണ്. സി.പി.ഐയുടെ രണ്ട് സീറ്റും തമിഴ്നാട്ടിലാണ്. സി.പി.ഐ കേരളത്തില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഒന്നിലും ജയിക്കാനായില്ല.
വീഡിയോ കടപ്പാട് – മീഡിയവണ്‍